Advertisement

കോട്ടയത്ത് ലോറിയിൽ കടത്താൻ ശ്രമിച്ച 65 കിലോ കഞ്ചാവ് പിടികൂടി

May 23, 2020
Google News 1 minute Read

കോട്ടയം ഏറ്റുമാനൂരിൽ ലോറിയിൽ കടത്താൻ ശ്രമിച്ച 65 കിലോ കഞ്ചാവ് പിടികൂടി. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പുസ്തകങ്ങൾക്കൊപ്പം ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി.

ബംഗളൂരുവിൽ നിന്ന് തെക്കൻ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് വിൽപ്പനയ്ക്ക് എത്തിച്ച 65 കിലോ കഞ്ചാവാണ് പിടികൂടിയത്. ലോറിയിൽ പുസ്തക കെട്ടുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ കടത്തിയത്. വാളയാർ ചെക്ക് പോസ്റ്റ് മുതൽ പിന്നാലെ നിരീക്ഷിച്ചെത്തിയ സ്റ്റേറ്റ് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഏറ്റുമാനൂർ റേഞ്ചിൽ വച്ച് വാഹനം തടയുകയായിരുന്നു. കല്ലറ സ്വദേശി അതുൽ, കോട്ടയം സ്വദേശി അനന്തു എന്നിവരാണ് പിടിയിലായത്.

read also: ജമന്തിയാണെന്ന് പറഞ്ഞ് വീട്ടുമുറ്റത്ത് നട്ടുവളർത്തിയത് കഞ്ചാവ്; യുവാവ് അറസ്റ്റിൽ

അന്തർ സംസ്ഥാന ലഹരി മാഫിയകളുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. വിപണയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. മുമ്പും ഇതേ വാഹനത്തിൽ പ്രതികൾ കഞ്ചാവ് കടത്തിയനായി എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസം നിലമ്പൂരിൽ നിന്ന് സമാന രീതിയിൽ തണ്ണിമത്തൻ ലോറിയിൽ കടത്തിയ ലഹരിവസ്തുക്കൾ പിടികൂടിയിരുന്നു.

story highlights- cannabist, kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here