തമിഴ്‌നാട്ടിൽ ഇന്ന് 710 പേർക്ക് കൊവിഡ്; അഞ്ച് മരണം

തമിഴ്‌നാട്ടിൽ ഇന്ന് 710 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15,512 ആയി. കൊവിഡ് ബാധിച്ച് ഇന്ന് അഞ്ച് പേരാണ് മരിച്ചത്. ആകെ മരണം 103 ആയി. 7915 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.


സംസ്ഥാനത്ത് ചെന്നൈയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ചെന്നൈയിൽ 625 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 9,989 പേർക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധയുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്.

read also: പാലക്കാട് നിരോധനാജ്ഞ

story highlights- corona virus, tamil naduനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More