കൊവിഡ് : സംസ്ഥാനത്തെ എംപിമാരുടേയും എംഎൽഎമാരുടേയും യോഗം വിളിച്ച് മുഖ്യമന്ത്രി; പങ്കെടുക്കുന്നതിനെ ചൊല്ലി യുഡിഎഫിൽ ഭിന്നത

cm calls mp mla meeting 

കൊവിഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സംസ്ഥാനത്തെ എംപിമാരുടേയും എംഎൽഎമാരുടേയും യോഗം വിളിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരക്കാണ് വീഡിയോ കോൺഫ്രൻസ്. യോഗത്തിൽ പങ്കെടുക്കുന്നതിനെ ചൊല്ലി യുഡിഎഫിൽ ഭിന്നത. യോഗത്തിൽ പങ്കെടുക്കില്ലെന്ന് കെ മുരളീധരനും മുന്നണിയുടെ ജനപ്രതിനിധികൾ പങ്കെടുക്കുമെന്ന് യുഡിഎഫ് നേതൃത്വവും വ്യക്തമാക്കി.

കൊവിഡുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗം വിളിക്കണമെന്നായിരുന്നു പ്രതിപക്ഷാവശ്യം. എംപിമാരുടേയും എംഎൽഎമാരുടേയും യോഗമാണ് മുഖ്യമന്ത്രി വിളിച്ചത്. ജില്ലാ കളക്ടറേറ്റുകളിലെത്തിയാണ് ജനപ്രതിനിധികൾ വീഡിയോ കോൺഫ്രൻസിൽ പങ്കെടുക്കേണ്ടത്.

Read Also : ബവ്ക്യൂ ആപ്ലിക്കേഷനുള്ള നടപടികൾ പൂർത്തീകരിച്ചു വരുന്നു : മന്ത്രി ടിപി രാമകൃഷ്ണൻ

യോഗത്തിൽ പങ്കെടുക്കില്ലെന്ന് വടകര എംപി കെ മുരളീധരൻ പറഞ്ഞു. എന്നാൽ മുരളീധരന്റെ നിലപാട് യുഡിഎഫ് നേതൃത്വം തളളി. മുന്നണിയുടെ എംപിമാരും എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കുമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കൂടുന്നതും മറ്റിടങ്ങളിൽ നിന്ന് മലയാളികൾ കൂട്ടത്തോടെ വരുന്ന സാഹചര്യവും യോഗം ചർച്ച ചെയ്യും.

Story Highlights- cm calls mp mla meetingനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More