കൊവിഡ് ചർച്ചയ്ക്ക് സർവകക്ഷി യോഗവും ജനപ്രതിനിധി യോഗവും; പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ്

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സംസ്ഥാനത്ത് സർവകക്ഷി യോഗവും ജനപ്രതിനിധികളുടെ യോഗവും വിളിച്ചു. സർവകക്ഷി യോഗം ബുധനാഴ്ച രാവിലെ 11 നും എംപിമാരുടേയും എംഎൽഎമാരുടേയും യോഗം ചൊവ്വാഴ്ച രാവിലെ പത്തരക്കുമാണ്. വിഡിയോ കോൺഫറൻസിംഗിലൂടെയാണ് ഇരു യോഗങ്ങളും നടക്കുക. യോഗത്തിൽ പങ്കെടുക്കില്ലെന്ന് കെ മുരളീധരനും യുഡിഎഫ് പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അറിയിച്ചു.
കൊവിഡുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷാവശ്യം മുഖ്യമന്ത്രി അംഗീകരിച്ചതോടെ ബുധനാഴ്ച രാവിലെ 11 മണിക്ക് കക്ഷി നേതാക്കളുടെ യോഗം വീഡിയോ കോൺഫ്രൻസിംഗിലൂടെ നടത്തും. എംപിമാരുടേയും എംഎൽഎമാരുടേയും യോഗം ചൊവ്വാഴ്ച രാവിലെ പത്തരക്ക് ചേരുമ്പോൾ, ജില്ലാ കളക്ടറേറ്റുകളിലെത്തിയാണ് ജനപ്രതിനിധികൾ ഇതില്‍ പങ്കെടുക്കേണ്ടത്. യോഗത്തിൽ പങ്കെടുക്കില്ലെന്ന് വടകര എം പി കെ മുരളീധരന്റെ നിലപാട് യുഡിഎഫ് നേതൃത്വം തളളി. യോഗത്തിൽ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കൂടുന്നതും മറ്റിടങ്ങളിൽ നിന്ന് മലയാളികൾ കൂട്ടത്തോടെ വരുന്ന സാഹചര്യവും ഗൃഹ നിരീക്ഷണം ശക്തമാക്കാനുള്ള നടപടികളും ഇരുയോഗങ്ങളും ചർച്ച ചെയ്യും.
Story highlights-covid all party meeting and representative meeting kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here