Advertisement

ഡൽഹിയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കുമേൽ അണുനാശിനി പ്രയോഗം; അബദ്ധമെന്ന് അധികൃതർ

May 23, 2020
Google News 5 minutes Read
delhi disinfectant sprayed on migrant workers

ഡൽഹിയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് മേൽ അണുനാശിനി തെളിച്ചു. ലജ്പ്ത് നഗറിലെ ഒരു സ്‌കൂളിന് മുൻപിലാണ് സംഭവം. സ്‌കൂളിന് പുറത്ത് കാത്തുനിന്ന കുടിയേറ്റ തൊഴിലാളികൾക്ക് മേലാണ് പ്രാദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അണുനാശിനി തെളിച്ചത്. എന്നാൽ അബദ്ധത്തിൽ ആണ് സംഭവം നടന്നതെന്നാണ് അധകൃതരുടെ വാദം.

ശ്രമിക് ട്രെയിനിൽ കയറുന്നതിന് മുൻപായാണ് നൂറിൽപരം തൊഴിലാളികൾ ഒത്തുകൂടിയത്. ഇവരുടെ മേലാണ് അണുനാശിനി തെളിക്കപ്പെട്ടത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. എന്നാൽ സൗത്ത് ഡൽഹി കോർപറേഷൻ വിശദീകരണവുമായി രംഗത്തെത്തി.

Read Also:ഡൽഹിയിൽ നിന്ന് കൊച്ചിയിലെത്തിയ 17 പേർക്ക് രോഗലക്ഷണം

അണുനാശിനി സ്പ്രേ ചെയ്തിരുന്ന വ്യക്തിക്ക് യന്ത്രത്തിന്റെ മർദം കൈകാര്യം ചെയ്യാൻ കഴിയാതിരുന്നതിനാൽ ആണ് സംഭവം ഉണ്ടായതെന്ന് സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ പറഞ്ഞു. സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളികളോട് മാപ്പ് ചോദിക്കുന്നതായും കോർപറേഷൻ. സ്‌കൂളും പരിസരവും അണുവിമുക്തമാക്കണമെന്ന് പ്രദേശത്തെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. അണുനശീകരണം നടത്തിയ തൊഴിലാളിക്ക് കുറച്ച് സമയത്തേക്ക് ജെറ്റിംഗ് മെഷീന്റെ സമർദം നിയന്ത്രിക്കാൻ സാധിച്ചില്ലെന്നും കോർപറേഷൻ. ഇനി കൂടുതൽ ശ്രദ്ധയോടെ പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സ്ഥലത്ത് സംഭവം നടക്കുമ്പോൾ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ തൊഴിലാളികളോട് മാപ്പ് പറഞ്ഞെന്നുമാണ് വിവരം.

Story highlights-delhi, disinfectant sprayed on migrant workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here