ഡൽഹിയിൽ നിന്ന് കൊച്ചിയിലെത്തിയ 17 പേർക്ക് രോഗലക്ഷണം

17 exhibited covid symptoms in kochi

ഡൽഹിയിൽ നിന്ന് പ്രത്യേക ട്രെയിനിൽ കൊച്ചിയിൽ എത്തിയവരിൽ 17 പേർക്ക് രോഗലക്ഷണം. ഇവരെ ആശുപത്രികളിലേയ്ക്ക് നിരീക്ഷണത്തിനായി മാറ്റി. മൂവാറ്റുപുഴ, കോട്ടയം, തൊടുപുഴ ആശുപത്രികളിലേയ്ക്കാണ് ഇവരെ മാറ്റിയത്.

അതേസമയം, ന്യൂഡൽഹി-തിരുവനന്തപുരം സ്‌പെഷ്യൽ ട്രെയിൻ ഇന്നലെ ജില്ലയിലെത്തി. ആകെ 145 യാത്രക്കാരാണുള്ളത് ഇവരിൽ 89 പുരുഷന്മാരും 52 സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടും. ന്യൂഡൽഹി, ജലന്ദർ, ജയ്പൂർ എന്നിവിടങ്ങളിൽ നിന്നും നാല് ട്രെയിനുകളിലായി ജില്ലയിലെത്തിയത് 564 പേരാണ്. ഇവരിൽ ആർക്കുംതന്നെ രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.

 

Story Highlights- 17 exhibited covid symptoms in kochi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top