മലയാള സിനിമാ ഓൺലൈൻ റിലീസ്; സിനിമാ സംഘടനകളെ ചർച്ചയ്ക്ക് വിളിച്ച് ഫിലിം ചേംബർ

theater

ഓൺലൈൻ റിലീസ് വിവാദവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ചലച്ചിത്ര സംഘടനകളെ ചർച്ചയ്ക്ക് വിളിച്ച് ഫിലിം ചേംബർ. നിർമാതാക്കൾ, വിതരണക്കാർ, തിയറ്റർ ഉടമകൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുക്കും. അതേസമയം ഇപ്പോഴത്തെ സാഹചര്യത്തിൽ ഒടിടി റിലീസ് വേണോയെന്ന് നിർമാതാക്കൾക്ക് തീരുമാനിക്കാമെന്ന നിലപാടിലായിരുന്നു നിർമാതാക്കളുടെ സംഘടന.

മലയാള സിനിമയിലെ ഓൺലൈൻ റിലീസുമായി ബന്ധപെട്ട് അനുകൂലിച്ചും പ്രതികൂലിച്ചും വ്യത്യസ്ത നിലപാടായിരുന്നു വിവിധ ചലച്ചിത്ര സംഘടനകൾ സ്വീകരിച്ചിരുന്നത്. ഓൺലൈൻ റിലീസിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒടിടി റിലീസ് വേണോയെന്ന് നിർമാതാക്കൾക്ക് തീരുമാനിക്കാം.

Read Also:‘സൂഫിയും സുജാതയും’ റിലീസ് ഓൺലൈനിൽ തന്നെ; നിലപാടില്‍ ഉറച്ച് വിജയ് ബാബു

എന്നാൽ ഒടിടി റിലീസിനെ പൂർണമായി എതിർത്ത തിയറ്റർ ഉടമകളുടെ സംഘടന, വിജയ് ബാബുവിന്റെ നിലപാടിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് നൽകിയ കത്തിന് മറുപടി കിട്ടിയ ശേഷം മാത്രം തുടർ ചർച്ചകൾ മതിയെന്ന നിലപാടിലായി. വിവാദങ്ങൾ കനക്കുന്ന സാഹചര്യത്തിലാണ് തർക്കം പരിഹരിക്കാൻ ചലച്ചിത്ര സംഘടനകളെ ചർച്ചയ്ക്ക് വിളിക്കാൻ ഫിലിം ചേംബർ തീരുമാനമെടുത്തത്. നിർമാതാക്കൾ, വിതരണക്കാർ, തിയറ്റർ ഉടമകൾ എന്നിവയുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും ചർച്ച. ബുധനാഴ്ച യോഗം ചേരാനാണ് നിലവിലെ തീരുമാനം.

Story highlights-film chamber conducts discussion,online release, malayalam movies

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top