പത്തനംതിട്ട നെടുവനാല്‍ ഭാഗത്ത് വന്യമൃഗങ്ങളുടേതെന്ന് തോന്നുന്ന കാല്‍പാടുകള്‍; വനംവകുപ്പ് പ്രത്യേക നിരീക്ഷണം നടത്തും

pathanamthitta

പത്തനംതിട്ട നെടുവനാല്‍ ഭാഗത്ത് വന്യമൃഗങ്ങളുടേതെന്ന് തോന്നുന്ന കാല്‍പാടുകള്‍ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് വനംവകുപ്പ് പ്രത്യേക നിരീക്ഷണം നടത്തും. കുമ്പഴ നെടുവനാല്‍ ഭാഗത്ത് പുലിയുടേതിന് സമാനമായ കാല്‍പ്പാടുകള്‍ കണ്ടെന്ന് ആളുകള്‍ അറിയിച്ചതിനെ തുടര്‍ന്ന് വീണാ ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ വനംവകുപ്പ് സംഘം പരിശോധന നടത്തി.റബര്‍ തോട്ടങ്ങളിലെ അടിക്കാടുകള്‍ വെട്ടിവൃത്തിയാക്കമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു.

മൂന്ന് ദിവസമായി സ്ഥലത്ത് പലയിടത്തും വന്യമ്യഗങ്ങളുടേതെന്ന് തോന്നുന്ന കാല്‍പാടുകള്‍ പതിഞ്ഞിട്ടുണ്ട്. ആളുകളുടെ ആശങ്ക അകറ്റുന്നതിന് വനംവകുപ്പ് സ്ഥലത്ത് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. സ്ഥലമുടമകളുമായി സംസാരിച്ച് പ്രദേശത്തെ വെട്ടാതെ കിടക്കുന്ന റബ്ബര്‍ തോട്ടങ്ങളിലെ അടിക്കാടുകള്‍ വെട്ടി വൃത്തിയാക്കേണ്ടതുണ്ടെന്ന് എംഎല്‍എ പറഞ്ഞു.

Read Also:ജലന്ധറിൽ നിന്നുള്ള സ്‌പെഷ്യല്‍ ട്രെയിനില്‍ പത്തനംതിട്ട ജില്ലക്കാരായ 22 പേര്‍ എത്തി

എംഎല്‍എയോടൊപ്പം കോന്നി റേഞ്ച് ഓഫീസര്‍ സലിം ജോസ്, ഞെള്ളൂര്‍ ഡെപ്യൂട്ടി റേഞ്ചർ ശശീന്ദ്രന്‍, കോന്നി സ്ട്രൈക്കിംഗ് ഫോഴ്സ് ഫോറസ്റ്റര്‍ ദിനേശ്, വാര്‍ഡ് കൗണ്‍സിലേഴ്സ് അശോക് കുമാര്‍, അമ്പികാ ദേവി എന്നിവരും ഉണ്ടായിരുന്നു.

Story Highlights: footprints wild animals in Pathanamthittaനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More