ജലന്ധറിൽ നിന്നുള്ള സ്‌പെഷ്യല്‍ ട്രെയിനില്‍ പത്തനംതിട്ട ജില്ലക്കാരായ 22 പേര്‍ എത്തി

train

പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ള സ്‌പെഷ്യല്‍ ട്രെയിനില്‍ പത്തനംതിട്ട ജില്ലക്കാരായ 22 പേര്‍ എത്തി. എറണാകുളം സ്റ്റേഷനില്‍ അഞ്ച് സ്ത്രീകളും അഞ്ച് പുരുഷന്‍മാരും ഉള്‍പ്പടെ 10 പേരാണ് ഇറങ്ങിയത്. ഇതില്‍ ഒൻപതു പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ അഞ്ചു സ്ത്രീകളും ഏഴു പുരുഷന്‍മാരും ഉള്‍പ്പടെ 12 പേരാണ് എത്തിയത്. ഇതില്‍ 11 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്.

ജയ്പൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ ട്രെയിനില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 87 പേരാണ് ഉണ്ടായിരുന്നത്. എറണാകുളം സൗത്ത് സ്റ്റേഷനില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചിന് എത്തിയ ട്രെയിനില്‍ 32 സ്ത്രീകളും 38 പുരുഷന്‍മാരും ഉള്‍പ്പെടെ ജില്ലക്കാരായ 70 പേര്‍ എത്തി. 22 പേര്‍ കൊവിഡ് കെയര്‍ കേന്ദ്രത്തിലും 48 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലും കഴിയുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ 11 സ്ത്രീകളും അഞ്ച് പുരുഷന്‍മാരും ഒരു കുട്ടിയും ഉള്‍പ്പടെ 17 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 14 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്.

Read Also:കൊവിഡ് വ്യാപനം തടയാൻ സാമൂഹിക അകലം കൃത്യമായി പാലിക്കേണ്ടത് എങ്ങനെ?

ഡല്‍ഹിയില്‍ നിന്നും ഇന്നലെ ഉച്ചയ്ക്ക് 1.45ന് ആലപ്പുഴയിലെത്തിയ സ്‌പെഷ്യല്‍ ട്രെയിനില്‍ ജില്ലയില്‍ നിന്നുള്ള 78 പേരാണ് ഉണ്ടായിരുന്നത്. നാലു കെഎസ്ആര്‍ടിസി ബസുകളിലായിട്ടാണ് ഇവരെ ജില്ലയിലെത്തിച്ചത്.

story highlights: special train

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top