കോഴിക്കോട് ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൊവിഡ്

covid test

കോഴിക്കോട് ജില്ലക്കാരായ നാല് പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. തലശേരി ജനറല്‍ ആശുപത്രി ജീവനക്കാരികളായ ചോമ്പാല സ്വദേശിനി (48), മടപ്പള്ളി സ്വദേശിനി (53) എന്നിവര്‍ക്കും മെയ് 21 ന് ചെന്നൈയില്‍ നിന്നെത്തിയ ഓര്‍ക്കാട്ടേരി സ്വദേശി (56) ക്കും മെയ് 21 ന് ഡല്‍ഹി- തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനില്‍ വന്ന മുബൈയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ ബാലുശേരി വട്ടോളി സ്വദേശി (29) ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

തലശേരി ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടിയിലായിരുന്ന ആദ്യത്തെ രണ്ട് പേര്‍ ഇപ്പോള്‍ കണ്ണൂര്‍ ജില്ലയിലാണ് ചികിത്സയിലുള്ളത്. ഓര്‍ക്കാട്ടേരി സ്വദേശി (56) മെയ് 21 ന് ചെന്നൈയില്‍ നിന്ന് സ്വന്തം വാഹനത്തില്‍ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്കാണ് എത്തിയത്. ഇപ്പോള്‍ അവിടെ ചികിത്സയിലാണ്. മെയ് 21 ന് ഡല്‍ഹി- തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനില്‍ വന്ന ബാലുശേരി വട്ടോളി സ്വദേശിയെ (29) നേരിട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Read Also:സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന കണക്ക്

നിലവില്‍ 11 കോഴിക്കോട് സ്വദേശികള്‍ കൊവിഡ് പോസിറ്റീവായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും നാല് പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും അഞ്ച് പേര്‍ കണ്ണൂര്‍ ജില്ലയിലും ചികിത്സയിലുണ്ട്. ആകെ 20 കോഴിക്കോട് സ്വദേശികളാണ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതുകൂടാതെ രണ്ട് മലപ്പുറം സ്വദേശികളും കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് സ്വദേശികളായ ഓരോരുത്തരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുകയാണ്.

Story highlights-four new covid cases confirmed in kozhikode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top