പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചും മുന്നോട്ടു പോകും: മുഖ്യമന്ത്രി

cm pinarayi vijayan

പ്രതിപക്ഷത്തെ തുടര്‍ന്നും വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചും മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തെ സഹകരിപ്പിച്ച് മുന്നോട്ടു പോവുന്നത് സംബന്ധിച്ച് പ്രതികരണം നടത്തിയത്.

Read Also:കേരളത്തിന് പുറത്ത് മലയാളികളുടെ മരണം; ഉത്തരവാദിത്തത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിയാൻ സാധിക്കില്ല: എം കെ മുനീർ

നാടിന്റെ എല്ലാ നല്ല കാര്യങ്ങള്‍ക്കും പ്രതിപക്ഷം ഒപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്തരം കാര്യങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാരിന് ഒരു പ്രയാസവുമില്ല. പ്രതിപക്ഷം നാടിന്റെ ഭാഗമാണ്. നാട് അഭിവൃദ്ധിപ്പെടാന്‍ വേണ്ടിയാണ് അവരും നിലകൊള്ളുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സര്‍വകക്ഷി യോഗം വിളിച്ചത്. പ്രതിപക്ഷത്തെ ചര്‍ച്ചയ്ക്ക് വിളിക്കുന്നതിന് ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. പക്ഷേ, വിളിക്കാന്‍ ആലോചിക്കുമ്പോള്‍ തന്നെ വിളിച്ചിട്ട് എന്താ കാര്യം എന്ന് തോന്നുന്ന പ്രതീതി ഉണ്ടാക്കാന്‍ പാടില്ലെന്ന് മാത്രം. എല്ലാ കാര്യത്തിലും ഒരു നെഗറ്റീവ് സമീപനം എല്ലാക്കാലത്തും നമ്മുടെ നാട്ടില്‍ ആരും സ്വീകരിക്കാന്‍ പാടില്ല. എതിര്‍ക്കേണ്ട കാര്യങ്ങളെ എതിര്‍ക്കണം. അതിനെ ആരും ചോദ്യം ചെയ്യില്ല. അതില്‍ ശരിയുണ്ടെങ്കില്‍ സര്‍ക്കാര്‍ സ്വീകരിക്കും. പ്രതിപക്ഷത്ത് ക്രിയാത്മകമായി ചിന്തിക്കുന്ന ധാരാളം പേരുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ കാലത്ത് തന്റെ ജന്‍മദിനത്തിനൊന്നും പ്രസക്തിയില്ലെന്നും നാട് നേരിടേണ്ടി വരുന്ന പ്രശ്‌നമാണ് പ്രധാനമായി കാണേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Story highlights-government wants opposition party to trust and cooperate; CM

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top