ഒസിഐ കാർഡ് ഉടമകൾക്ക് രാജ്യത്ത് പ്രവേശിക്കാൻ അനുമതി

ഒസിഐ കാർഡ് ഉടമകൾക്ക് രാജ്യത്ത് പ്രവേശിക്കാൻ അനുമതി. എന്നാൽ ഒസസിഐ കാർഡ് ഉടമകളിൽ തന്നെ ചിലവിഭാഗക്കാർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളു. ആഭ്യന്തര മന്ത്രാലയമാണ് ഇന്നലെ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഒസിഐ കാർഡ് ഉടമകളായ ആർക്കൊക്കെ രാജ്യത്ത് പ്രവേശിക്കാം ?
1) ഇന്ത്യൻ പൗരന്മാർക്ക് പിറന്ന കുഞ്ഞ് (പ്രായപൂർത്തിയാകാത്ത കുട്ടി).
2) അടുത്ത കുടുംബാംഗങ്ങളുടെ മരണം പോലെ അത്യാവശ്യമായി രാജ്യത്ത് എത്തേണ്ട സാഹചര്യം ഉള്ളവർ
3) ഒരാൾ ഇന്ത്യൻ പൗരനും, ഒരാൾ ഒസിഐ കാർഡ് ഉടമയുമായ ദമ്പതികൾ. ഇവർക്ക് ഇന്ത്യയിൽ സ്ഥിരമായ വീടുണ്ടായിരിക്കണം.
4)ഒസിഐ കാർഡ് ഉടമകളായ സർവകലാശാല വിദ്യാർത്ഥികൾ. ഇവരുടെ മാതാപിതാക്കൾ ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരായിരിക്കണം.
Ministry of Home Affairs (MHA) allows travel of certain categories of OCI (Overseas Citizen of India) cardholders to India. pic.twitter.com/TyiTDwNLZh
— ANI (@ANI) May 22, 2020
ഒസിഐ കാർഡ് ഉടമകൾക്ക് രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് നരോധനം ഏർപ്പെടുത്തിയതോടെ വലിയ വിഭാഗം ഇന്ത്യക്കാരാണ് ലോകത്തിന്റെ പലയിടങ്ങളിലായി കുടുങ്ങി കിടന്നിരുന്നത്. മൂന്ന് വയസുകാരനായ മകൻ ഒസിഐ കാർഡ് ഉടമയായതിനാൽ അമേരിക്കയിൽ കുടുങ്ങിയ മലയാളി കുടുംബത്തിന്റെ വാർത്ത ട്വന്റിഫോർന്യൂസ്.കോമും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Story Highlights- Govt allows OCI cardholders travel India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here