Advertisement

ആഭ്യന്തര വിമാന യാത്രക്കാർക്കുള്ള മാർഗനിർദേശം പുറത്തിറക്കി

May 23, 2020
Google News 1 minute Read

ആഭ്യന്തര വിമാന യാത്രക്കാർക്കുള്ള മാർഗനിർദേശം പുറത്തിറക്കി. ടിക്കറ്റെടുത്ത എല്ലാവരും ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. തിങ്കളാഴ്ച മുതൽ ആഭ്യന്തര വിമാന സർവീസ് പുനഃരാരംഭിക്കുന്ന സാഹചര്യത്തിലാണ് മാർഗനിർദേശം പുറത്തിറക്കിയത്.

സംസ്ഥാനത്ത് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത് ഗുണം ചെയ്യുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്. ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതോടെ ഒരു ക്യുആർ കോഡ് അടക്കം ലഭിക്കും. എയൽ ലൈൻ ജീവനക്കാർ ഇക്കാര്യം പരിശോധിക്കണം. ഇതിന് ശേഷമായിരിക്കും തുടർ നടപടികൾ ഉണ്ടാകുക.

read also: എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷാ കേന്ദ്രമാറ്റം അനുവദിച്ച് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

വിമാനത്താവളത്തിലെ പരിശോധനയിൽ കൊവിഡ് ലക്ഷണങ്ങൾ കാണിക്കുന്നവരെ ആശുപത്രികളിലേയ്‌ക്കോ കൊവിഡ് സെന്ററുകളിലേയ്‌ക്കോ മാറ്റണം. ഇക്കാര്യത്തിൽ അതത് ജില്ലാഭരണകൂടം കൃത്യമായ നടപടികൾ സ്വീകരിക്കണം. യാത്രക്കാരുടെ ലഗേജുകൾ അണുവിമുക്തമാക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

story highlights- coronavirus, flight service, guidelines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here