മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ 47,000 കടന്നു; 24 മണിക്കൂറിനിടെ 60 മരണം

മഹാരാഷ്ട്രയിൽ കൊവിഡ് പോസിറ്റീവ് കേസുകൾ 47,000 കടന്നു. 47,190 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പുതിയ കേസുകളിൽ 50 ശതമാനത്തിൽ അധികം മഹാരാഷ്ട്രയിൽ നിന്നാണ്.
സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 2608 കേസുകളും 60 മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,577 ആയി. മുംബൈയിൽ 24 മണിക്കൂറിനിടെ 40 മരണവും 1566 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് പ്രതിദിനം 2,000 ലേറെ പേർക്ക് രോഗം സ്ഥിരീകരിക്കുകയും 60 ഓളം പേർ മരിക്കുകയും ചെയ്യുന്നുണ്ട്.
read also: സ്പെഷ്യല്‍ ട്രെയിന്‍: സംസ്ഥാനത്തിന് മുന്‍കൂട്ടി വിവരം നല്‍കണം: മുഖ്യമന്ത്രി
അതേസമയം, പ്രതിദിനം രോഗികളുടെ എണ്ണം കൂടുന്നുവെങ്കിലും സംസ്ഥാനത്ത് മരണ നിരക്കും എണ്ണം ഇരട്ടിക്കുന്നതിന്റെ തോതും കുറഞ്ഞിട്ടുണ്ട്. മരണ നിരക്ക് 3.4 ആണ്. രോഗികളുടെ എണ്ണം നേരത്തെ ഒരാഴ്ചകൊണ്ടാണ് ഇരട്ടിച്ചിരുന്നതെങ്കിൽ ഇപ്പോഴത് രണ്ടാഴ്ചയായി കുറഞ്ഞു.
Story highlights- coronavirus, covid 19, maharashtra, mumbai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here