Advertisement

വിവിധ ജില്ലകളിലെ ഇറച്ചി, മത്സ്യ, പഴവർ​ഗ വിലനിലവാരം ഇങ്ങനെ; അമിതവില ഈടാക്കിയാൽ നടപടി

May 23, 2020
Google News 13 minutes Read

വിവിധ ജില്ലകളിലെ ഇറച്ചി, മത്സ്യ, പഴവർ​ഗ വില നിശ്ചയിച്ച് ജില്ലാ കളക്ടർമാർ ഉത്തരവിറക്കി. അമിതവില ഈടാക്കുന്നതായി ഉപഭോക്താക്കളിൽ നിന്നും പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി. ഇറച്ചി വ്യാപാരികൾ വിൽപ്പനവില നിർബന്ധമായും പ്രദർശിപ്പിക്കണം.

തിരുവനന്തപുരം

മത്സ്യം, പോത്തിറച്ചി, കോഴി ഇറച്ചി എന്നിവയ്ക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇറച്ചി വില നിശ്ചയിച്ചതായും കളക്ടർ അറിയിച്ചു.

കളക്ടർ നിശ്ചയിച്ച ഇറച്ചിവില (കിലോഗ്രാമിന്)

കോഴി ( ജീവനോടെ ) – 135 – 150 രൂപ
കോഴി ഇറച്ചി – 180- 200 രൂപ
ആട്ടിറച്ചി – 680 – 700 രൂപ
പോത്തിറച്ചി – 300- 350 രൂപ
കാളയിറച്ചി – 300-330 രൂപ

മത്സ്യയിനങ്ങളുടെ വില മത്സ്യഫെഡ് നിശ്ചയിക്കും പ്രകാരമായിരിക്കും. ഇക്കാര്യത്തിൽ പരാതികളുണ്ടെങ്കിൽ താലൂക്ക് സപ്ലൈ ഓഫീസർമാരെ ബന്ധപ്പെടണമെന്നും കളക്ടർ അറിയിച്ചു. പരാതിപ്പെടേണ്ട നമ്പരുകൾ:

തിരുവനന്തപുരം 9188527335
സി.ആർ.ഒ. സത്ത് 9188527332
സി.ആർ.ഒ. നോർത്ത് 9188527334
ചിറയിൻകീഴ് 9188527336
നെയ്യാറ്റിൻകര 9188527329
നെടുമങ്ങാട് 9188527331
കാട്ടാക്കട 9188527330
വർക്കല 9188527338

കൊല്ലം

വിലനിർണയവുമായി ബന്ധപ്പെട്ടു വീണ്ടും ഒരു പാട് പരാതികളാണ് സോഷ്യൽ മീഡിയ വഴിയും അല്ലാതെയും ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് കൊല്ലം ജില്ലാകളക്ടർ പറഞ്ഞു. പരാതികൾ ജില്ലാ സപ്ലൈ ഓഫീസറെയോ (+91 94975 71704), അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് നെയോ (+91 94478 65428) അറിയിക്കേണ്ടതാണ്.

ഇറച്ചി വിലവിവര പട്ടിക

കോഴിയിറച്ചി ജീവനോടെ – 140 (ഇറച്ചി മാത്രം 210)
കാളയിറച്ചി -320 (എല്ലില്ലാതെ 360)
പോത്തിറച്ചി – 340 (എല്ലില്ലാതെ 370 )
ആട്ടിറച്ചി – 680

വിവിധ മത്സ്യ ഇനങ്ങളുടെ വില

നെയ്മീൻ ചെറുത് (നാല് കിലോ വരെ ) – 780
നെയ്മൻ വലുത് ( നല് കിലോ മുകളിൽ ) -900
ചൂര വലുത് (750 ​ഗ്രാം മുകളിൽ ) – 260
ചൂര ഇടത്തരം (500 ​ഗ്രാം -750 ​​ഗ്രാം ) -220
ചൂര ചെറുത് (500 ​ഗ്രാം താഴെ ) -190
കേര ചൂര – 250
അയല ഇടത്തരം (200 ​ഗ്രാം -100 ​ഗ്രാം ) 270
അയല ചെറുത് ( 100 ​ഗ്രാം താഴെ ) -160
ചാള – 210
കരിചാള/ കോക്കോല ചാള – 110
വട്ട മത്തി / വരൾ – 100
നെത്തോലി – 90
വേളപ്പാര – 420
വറ്റ -360
അഴുക -290
ചെമ്പല്ലി – 360
കോര – 190
കാരൽ -70
പരവ – 380
ഞണ്ട് – 250
ചെമ്മീൻ നാരൻ -600
വങ്കട വലുത് (250 ​ഗ്രാം മുകളിൽ )- 180
(21 -05-2020 ൽ പ്രസിദ്ധപ്പെടുത്തിയത്, അടുത്ത വില വിവര പട്ടിക പ്രസിദ്ധീകരിക്കുന്നതുവരെ ബാധകം)

ആലപ്പുഴ

ജില്ലയിലെ വിവിധ മാർക്കറ്റുകളിലും മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ഇറച്ചി വില ക്രമാതീതമായി വർധിച്ചതായി ഉപഭോക്താക്കളിൽ നിന്നും ദിനംപ്രതി പരാതികൾ ലഭിച്ചു കൊണ്ടിരിക്കുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ ജില്ലയിലെ മീറ്റ് മർച്ചന്റ് ,പോൾട്രി മർച്ചന്റ് എന്നിവരുടെ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി. തുടർന്ന് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഇറച്ചി വില ഏകീകരിച്ച് നിശ്ചയിച്ച് ഉത്തരവായി. കോഴി ലൈവ് -160 , കോഴി മീറ്റ് -230, കാളയിറച്ചി -300, പോത്തിറച്ചി- 340, ആട്ടിറച്ചി -680.

മേൽക്കാണിച്ച വിലയിൽ മാത്രമേ വ്യാപാരികൾ ഇറച്ചി വില്പന നടത്താവൂ എന്നും വില വിവരം എല്ലാ കടകളിലും പൊതുജനങ്ങൾക്ക് കാണത്തക്കവിധത്തിൽ പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഈ വിലയിൽ കൂടുതൽ വിൽപ്പന നടത്തുന്ന വ്യാപാരികൾക്കെതിരെ 1955ലെ അവശ്യസാധന നിയമപ്രകാരം കേസെടുക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

കോഴിക്കോട്

പഴർ​ഗ വില വിവര പട്ടിക (16-05-2020)

ഓറഞ്ച് -85, സിട്രസ് ഓറഞ്ച് – 100, വെള്ളമുന്തിരി (കുരുവില്ലാത്തത്) – 60, വെള്ളമുന്തിരി -36, കറുത്തമുന്തിരി – 40, കറുത്ത മുന്തിരി കുരുവില്ലാത്തത് 90, മുസമ്പി – 30, ശമാം -25, സപ്പോട്ട – 50, അനാർ – 85, ആപ്പിൾ (ഇറാൻ) -110, ആപ്പിൾ(ഇറ്റലി)-120, മാങ്ങ സിന്ദൂർ – 55, മാങ്ങാ അൽഫോൺസാ – 75, മാങ്ങ മൾ​ഗോവ – 75, മാങ്ങ ഉദാദത്ത് – 75, മാങ്ങ ബ​ഗനപ്പള്ളി – 70, മാങ്ങാ ( മൂവാണ്ടൻ) -50, കൈതച്ചക്ക – 30, ബത്തയ്ക്ക -15, നേന്ത്രപ്പഴം 38

ഇറച്ചിവിലവിവരപട്ടിക (16-05-2020)
കോഴി – 200, മൂരി -300, പോത്ത് -320
പരാതികൾ അറിയിക്കാം – 9947536524

കണ്ണൂർ 

കണ്ണൂർ ജില്ലയിൽ അടുത്ത ഒരാഴ്ചകാലത്തേക്കുള്ള മാംസവില നിശ്ചയിച്ചു (19-05-2020). കോഴിയിറച്ച് പരമാവധി വില ഒരു കിലോ​ഗ്രാമിന് 160 രൂപ. മൂരിയിറച്ചി ഒരു കിലോ​ഗ്രാമിന് പരമാവധി 270 രൂപ (എല്ലോടു കൂടിയത്), എല്ലില്ലാത്തത് പരമാവധി 320 രൂപ, പോത്തിറച്ചി ഒരു കിലോ​ഗ്രാമിന് 300 രൂപ (എല്ലോടു കൂടിയത്), എല്ലില്ലാത്തത് 350 രൂപ.

കാസർ​ഗോഡ് ജില്ല

കാസർ​ഗോഡ് ജില്ലയിൽ ഇറച്ചിക്കോഴികളുടെ പരമാവധി വില -145
പരാതികൾ അറിയിക്കാൻ വിളിക്കേണ്ട നമ്പർ – 04994 255138, 04994 256228

മലപ്പുറം

ജില്ലയില്‍ പത്തു ദിവസത്തേക്ക് മാംസ വില പുതുക്കി നിശ്ചയിച്ചു. കോഴി ഇറച്ചിക്ക് പരമാവധി 230 രൂപയും ബീഫിന് 280 രൂപയുമാണ് പരമാവധി വില. വിപണയിൽ വൻ വില വർധന ഉണ്ടായതിനെ തുടർന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ. ബ്രോയിലര്‍ ലൈവ് കോഴിക്ക് ജില്ലയില്‍ ഒരു കിലോഗ്രാമിന് പരമാവധി 150 രൂപയും ഇറച്ചിക്ക് 230 രൂപയും പോത്ത്, കാള ഇറച്ചിക്ക് പരമാവധി ഒരു കിലോഗ്രാമിന് 280 രൂപയുമായാണ് വില നിശ്ചയിച്ചത്. ജില്ലയിലെ മാംസ വ്യാപാരികളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജില്ലയില്‍ നിശ്ചയിച്ച വിലയില്‍ കൂടുതല്‍, ഇറച്ചിക്ക് വില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്കോ അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കോ പരാതി നല്‍കണമെന്നും വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

പത്തനംതിട്ട
(23-05-2020)

പത്തനംതിട്ട ജില്ലയില്‍ പൊതുവിപണയിലെ വിവിധ മാര്‍ക്കറ്റുകളിലും ഇറച്ചി, മത്സ്യ വില്‍പ്പന സ്റ്റാളുകളിലും ഇറച്ചി, മത്സ്യം മുതലായ ഭക്ഷ്യവസ്തുക്കളുടെ വിലനിശ്ചയിച്ച് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവായി. ഭക്ഷ്യവസ്തുക്കളുടെ വില ക്രമാതീതമായി വര്‍ധിപ്പിക്കുന്നതായും ഉപഭോക്താക്കളെ ചൂഷണംചെയ്ത് അമിതലാഭമുണ്ടാക്കുന്നതായും പത്രമാധ്യമങ്ങളിലും നേരിട്ടും ലഭിച്ച പരാതികളെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ വിലനിലവാരം ക്രമപ്പെടുത്തി ഉത്തരവായത്.

വിവിധ ഇനം ഇറച്ചി, ചില്ലറ വില കിലോഗ്രാമിന് എന്ന ക്രമത്തില്‍:

കോഴി ഇറച്ചി – 140 (ജീവനോടെ), 210 (ഇറച്ചി മാത്രം), കാള ഇറച്ചി – 320, (എല്ല് ഇല്ലാതെ 370), പോത്ത് ഇറച്ചി 340, (എല്ല് ഇല്ലാതെ 370), ആട്ടിറച്ചി 680.

മത്സ്യവില കിലോഗ്രാമിന്: നെയ്മീന്‍ ചെറുത് (നാല് കി.ഗ്രാം വരെ)-780, നെയ്മീന്‍ വലുത് (നാല് കി.ഗ്രാമിന് മുകളില്‍)-900, ചൂര വലുത് (750 ഗ്രാമിന് മുകളില്‍)-260, ചൂര ഇടത്തരം (500-750 ഗ്രാം)- 220, ചൂര ചെറുത് (500 ഗ്രാമില്‍ താഴെ)- 190, കേരച്ചൂര -250, അയല ഇടത്തരം (100-200 ഗ്രാം)- 270, അയല ചെറുത് (100 ഗ്രാമില്‍ താഴെ)-160, ചാള-210, കരിച്ചാള/കോക്കോല ചാള- 110, വട്ടമത്തി/വരള്‍-100, നത്തോലി-90, വേളാപ്പാര-420, വറ്റ- 360, അഴുക-290, ചെമ്പല്ലി-360, കോര-190, കാരല്‍-70, പരവ-380, ഞണ്ട്-250, ചെമ്മീന്‍ നാടന്‍-600, വങ്കട വലുത് (250 ഗ്രാമിന് മുകളില്‍)- 180, കിളിമീന്‍ വലുത് (300 ഗ്രാമിന് മുകളില്‍)-330, കിളിമീന്‍ ഇടത്തരം (150-300 ഗ്രാം)- 210, കിളിമീന്‍ ചെറുത്-150.

തൃശൂർ
(23-05-2020)

തൃശൂർ ജില്ലയിലെ വിവിധ മാർക്കറ്റുകളിലും മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ഇറച്ചി വിൽപന വില ഏകീകരിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.

കോഴി (ജീവനോടെ ) -150
കോഴി ഇറച്ചി -210
പോത്ത് (ഇറച്ചി മാത്രം) -340
കാള  ( ഇറച്ചി മാത്രം ) – 320
ആട്ടിറച്ചി – 620

updating…..

Story Highlights: Meat, fish and fruit prices in different districts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here