Advertisement

ആറ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കി കർണാടക സർക്കാർ

May 23, 2020
Google News 2 minutes Read
yeddyurappa

ആറ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക് ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കി കർണാടക സർക്കാർ. ഇതുമായി ബന്ധപ്പെട്ട് പുതിയ ക്വാറന്റീൻ മാർഗ നിർദേശങ്ങൾ സർക്കാർ പുറത്തിറക്കി.

മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, തമിഴ്നാട്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർക്കാണ് കർണാടക ഏഴു ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കിയിരിക്കുന്നത്.

ഈ സംസ്ഥാനങ്ങളിൽ നിന്നല്ലാതെ വരുന്നവർക്ക് 14 ദിവസത്തെ ഹോം ക്വാറന്റീൻ ആണ് നിർദേശിച്ചിരിക്കുന്നത്. ഗർഭിണികൾ, 80 വയസിനു മുകളിലുള്ളവർ, രോഗികൾ, പത്തു വയസിനു താഴെയുള്ള കുട്ടികൾ എന്നിവർക്കും ഹോം ക്വാറന്റീൻ ആണ് ഇവർക്ക് ഒരു പരിചാരികയെ കൂടെ നിർത്താമെന്നും വെള്ളിയാഴ്ച്ച രാത്രി പുറത്തിറക്കിയ മാർഗനിർദേശത്തിൽ കർണാടക ആരോഗ്യമന്ത്രിലായം വ്യക്തമാക്കി.

read also:കൊച്ചിയിൽ ക്വാറന്റീൻ ലംഘിച്ച് പുറത്തിറങ്ങിയ 18 പേരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

ബിസിനസ് ആവശ്യങ്ങൾക്കടക്കം അടിയന്തര കാര്യങ്ങൾക്കായി വരുന്നവർക്ക് ഐസിഎംആർ അംഗീകരിച്ച ലബോട്ടറിയിൽ നിന്നും കൊവിഡ് 19 പരിശോധന നടത്തി റിപ്പോർട്ട് നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീൻ ഒഴിവാക്കപ്പെടും. റിപ്പോർട്ട് ഇല്ലാത്തവർ സർക്കാർ ക്വാറന്റീനിൽ പോകണം. അവിടെ നടത്തുന്ന പരിശോധനയിൽ നെഗറ്റീവ് ആണെങ്കിൽ പുറത്തു പോകാം. പരിശോധന റിപ്പോർട്ട് യാത്ര തീയതിക്ക് രണ്ടു ദിവസം മുമ്പുള്ളതാകരുതെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

Story highlights-The Government of Karnataka has made a seven-day quarantine mandatory for those arriving from six states

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here