കൊല്ലത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മൂന്ന് പേർക്ക്; ഒരാൾ ഗർഭിണി

കൊല്ലത്ത് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചത് മൂന്നുപേർക്ക്. മെയ് 19ന് മുംബൈ നരിമാൻ പോയിന്റിൽ നിന്ന് തിരുവനന്തപുരം സ്‌പെഷ്യൽ ട്രെയിനിൽ എത്തിയ യാത്രക്കാരനാണ് ആദ്യത്തെയാൾ. തൃക്കടവൂർ സ്വദേശിയായ ഇയാൾ 58 കാരനാണ്. തിരുവനന്തപുരത്ത് നിന്ന് കെഎസ്ആർടിസിയിൽ കൊല്ലത്തെത്തിയ ഇയാൾ കൊല്ലത്തെ ഒരു സ്വകാര്യ ഹോട്ടലിൽ നിരീക്ഷണത്തിലായിരുന്നു.

പുനലൂർ സ്വദേശിനിയായ 32 കാരിയാണ് ഇന്ന് രോഗം ബാധിച്ച രണ്ടാമത്തെയാൾ. സൗദിയിൽ നിന്ന് പത്തൊമ്പതാം തീയതി കോഴിക്കോട് വിമാനത്താവളത്തിൽ തിരികെ എത്തിയ ഇവർ ഏഴു മാസം ഗർഭിണിയാണ്. ഇവർ ഗൃഹ നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരുവരേയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

read also: സംസ്ഥാനത്ത് ഒൻപത് ഹോട്ട്‌സ്‌പോട്ടുകൾ കൂടി

കൊല്ലത്ത് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാൾ തിരുവനന്തപുരം സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ സാമ്പിൾ പാരിപ്പള്ളി മെഡിക്കൽ കോളജിലാണ് ശേഖരിച്ചത്. അതിനാലാണ് ഇയാൾ കൊല്ലത്തിന്റെ പട്ടികയിൽ ഉൾപ്പെട്ടത്.

Story highlights- coronavirus, covid, pregnant womanനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More