സംസ്ഥാനത്ത് ഒൻപത് ഹോട്ട്‌സ്‌പോട്ടുകൾ കൂടി

സംസ്ഥാനത്ത് ഒൻപത് പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ നാഗലശേരി, കണ്ണൂർ ജില്ലയിലെ ചിറയ്ക്കൽ, മാലൂർ, കണ്ണൂർ കോർപറേഷൻ, പയ്യന്നൂർ മുൻസിപ്പാലിറ്റി, ചെമ്പിലോട്, അയ്യൻകുന്ന്, കോട്ടയം മലബാർ, കോട്ടയം ജില്ലയിലെ കോരുത്തോട് എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകൾ. നിലവിൽ ആകെ 37 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് 19 പേർക്കും കണ്ണൂർ 16 പേർക്കും മലപ്പുറത്ത് 8 പേർക്കും ആലപ്പുഴയിൽ 5 പേർക്കും കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ 4 പേർക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേർക്കും കോട്ടയത്ത് 2 പേർക്കും വയനാട് ജില്ലയിലെ ഒരാൾക്കുമാണ് രോഗം ബാധിച്ചത്. ഇതിൽ 18 പേർ വിദേശത്ത് നിന്നുവന്നവരും 31 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവന്നവരുമാണ്. 13 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 7 പേർ ആരോഗ്യ പ്രവർത്തകരാണ്. ഇവരിൽ 3 പേർ പാലക്കാട് ജില്ലയിലുള്ളവരും 2 പേർ വീതം കണ്ണൂർ, കോഴിക്കോട് ജില്ലകളിലുള്ളവരുമാണ്.

read also: സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന കണക്ക്

അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കൊല്ലം, കോട്ടയം, കാസർഗോഡ് ജില്ലകളിൽ നിന്ന് ഓരോരുത്തരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 515 പേർ കൊവിഡ് മുക്തി നേടി.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More