Advertisement

മുംബൈയിൽ കുടുങ്ങിയവരുമായി ഉത്തർപ്രദേശിലേക്ക് പോയ ട്രെയിൻ എത്തിയത് ഒഡീഷയിൽ; മനപൂർവം വഴിതിരിച്ചുവിട്ടതെന്ന് റെയിൽവേ

May 23, 2020
Google News 2 minutes Read
Train Carrying Migrants From Maharashtra to UP Ends up in Odisha

മുംബൈയിൽ കുടുങ്ങിയവരുമായി ഉത്തർപ്രദേശിലേക്ക് പോയ ട്രെയിൻ  ഒഡീഷയിൽ എത്തി. ഏറെ സന്തോഷത്തോടെയാകും ജന്മനാട്ടിലേക്ക് മടങ്ങാമെന്ന ആശ്വാസത്തോടെ യാത്രക്കാർ ശ്രമിക് ട്രെയിനിൽ കയറിയിട്ടുണ്ടാവുക. എന്നാൽ ഒന്നുറങ്ങിയെണീറ്റപ്പോഴാണ് സ്വദേശത്ത് നിന്നും 750 കിമി അകലെയുള്ള ഒഡീഷയിലാണ് തങ്ങൾ എത്തിയതെന്ന് ഇവർ അറിഞ്ഞത് !

Read Also : ജൂൺ ഒന്ന് മുതൽ സർവീസ് ആരംഭിക്കുന്ന ട്രെയിനുകളുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

മഹാരാഷ്ട്രയിലെ വസായ് റോഡിൽ നിന്ന് ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലേക്ക് പോയ ട്രെയിനാണ് വഴിതെറ്റി ഒഡീഷയിലെ റൂർക്കലയിൽ എത്തിയത്. ട്രെയിൻ റൂർക്കലയിലെത്തിയ ശേഷമാണ് വഴി തെറ്റിയ കാര്യം യാത്രക്കാരും തിരിച്ചറിയുന്നത്. സ്വദേശത്ത് എത്തിച്ചേരേണ്ട സമയത്ത് സംഭവിക്കുന്നതെന്തെന്ന് മനസ്സിലാകാതെ ഒഡീഷ റെയിൽവേ സ്‌റ്റേഷനിൽ ആശങ്കരായി കഴിയുകയാണ് ഇവർ. യാത്രക്കാരെ തിരിച്ച് ഗൊരഖ്പുരിലേക്ക് കൊണ്ടുപോകുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.

എന്നാൽ മനപൂർവം ട്രെയിന്റെ പാത തിരിച്ചുവിടുകയായിരുന്നുവെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. ചില ശ്രമിക് ട്രെയിന്റെ പാതകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും ചില ട്രെയിനുകൾ ബിഹാറിലേക്ക് വഴി തിരിച്ച് വിട്ടിട്ടുണ്ടെന്നും അധികൃതർ പറയുന്നു.

Story Highlights- Train Carrying Migrants From Maharashtra to UP Ends up in Odisha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here