Advertisement

‘പാമ്പുകടിയേറ്റാൽ എത്ര ഉറക്കത്തിലും അറിയും’; അഞ്ചലിലെ യുവതിയുടെ മരണത്തിൽ വാവ സുരേഷിന് പറയാനുള്ളത്

May 23, 2020
2 minutes Read

കൊല്ലം അഞ്ചലിൽ പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തിൽ പ്രതികരിച്ച് പാമ്പ് പിടുത്ത വിദഗ്ധൻ വാവ സുരേഷ്. പാമ്പുകടിയേറ്റാൽ എത്ര ഉറക്കത്തിലാണെങ്കിലും അറിയുമെന്ന് വാവ സുരേഷ് പറഞ്ഞു. അസഹനീയമായ വേദനയുണ്ടാകുമെന്നും ഉറക്കത്തിലുള്ള ആൾ ഉണരുമെന്നും വാവ സുരേഷ് ട്വന്റിഫോറിനോട് പറഞ്ഞു.

ഗുളിക കഴിക്കുന്ന ആളാണെങ്കിൽ പാമ്പ് കടിയേറ്റാലും അറിയണമെന്നില്ല. അല്ലാത്ത പക്ഷം എത്ര ഉറത്തിലുള്ളവരും അത് അറിയും. യുവതി കിടന്നത് മുകളിലത്തെ നിലയിലാണ്. ജനൽ വഴി പാമ്പ് കയറാനുള്ള സാധ്യത കുറനാണ്. എ.സി മുറിയിലും പാമ്പ് കയറാൻ സാധ്യത കുറവാണ്. പ്രാധാനമായും പാമ്പുകൾ എത്തുന്നത് വൃത്തികേടായി കിടക്കുന്ന ഇടങ്ങളിലോ എലിയുടെ സഞ്ചാരപാതയിലൂടെ ഭക്ഷണം തേടിയോ ഒക്കെയാണ്. മാലിന്യം കൂട്ടിയിട്ടിരിക്കുന്ന ഇടങ്ങളിലും പാമ്പുകൾ എത്തിയേക്കാമെന്നും വാവ സുരേഷ് പറഞ്ഞു.

read also: കൊല്ലത്ത് പാമ്പുകടിയേറ്റ് യുവതി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി

മുൻപ് യുവതിയെ കടിച്ചത് അണലി ആയിരിക്കണമെന്നില്ല. അണിലിയാണ് കടിക്കുന്നതെങ്കിൽ വയറിന് വേദന, മൂത്ര തടസം ഉൾപ്പെടെ അനുഭവപ്പെടാം. യുവതിക്ക് ചികിത്സ വൈകിയെന്ന ആരോപണമുണ്ട്. അണലിയാണ് കടിക്കുന്നതെങ്കിൽ ചികിത്സ വൈകുന്നത് അനുസരിച്ച് മരണ സാധ്യത കൂടുതലാണെന്നും വാവ സുരേഷ് വ്യക്തമാക്കി.

 

പാമ്പിനെ യുവതിയുടെ ഭർത്താവ് ബാഗിൽ കൊണ്ടുവന്നുവെന്ന ആരോപണത്തോടും വാവ സുരേഷ് പ്രതികരിച്ചു. പാമ്പിനെ കൈകൊണ്ട് എടുക്കണമെങ്കിൽ അയാൾ പാമ്പ് പിടിക്കുന്ന ആളായിരിക്കണം. അല്ലെങ്കിൽ അയാൾക്ക് പാമ്പ് പിടിക്കുന്ന സുഹൃത്തുക്കൾ ഉണ്ടായിരിക്കണം. ഈ സാധ്യതകളും പരിശോധിക്കേണ്ടതാണെന്നും വാവ സുരേഷ് കൂട്ടിച്ചേർത്തു.

story highlights- coronavirus, snake bite, vava suresh, uthra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top