സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഇനിയും കൂടും; നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഇനിയും കൂടുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പുറത്തുനിന്നുള്ളവർ വരുമ്പോൾ രോഗികളുടെ എണ്ണം കൂടുമെന്ന് അറിയാമായിരുന്നു. സംസ്ഥാനത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് പുറത്തുനിന്ന് കൂട്ടത്തോടെ ആളുകളെത്തുമ്പോൾ കാര്യങ്ങൾ ക്രോഡീകരിക്കാനും മുൻകരുതലെടുക്കാനും ബുദ്ധിമുട്ടുണ്ടാകും. സർക്കാർ സംവിധാനങ്ങളെ അറിയിക്കാതെ സംഘടനകൾ ആളുകളെ കൊണ്ടുവരുന്നത് അപകടകരമാണ്. നിയമപരമായ ഇടപെടൽ വേണ്ടിവരും. എന്നാൽ അത്തരത്തിലുള്ള ഇടപെടൽ ഒഴിവാക്കാൻ അവർ തന്നെയാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
Read Also:കണ്ണൂരിൽ കൊവിഡ് ബാധിച്ച ആദിവാസി യുവതിയുടെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്
ക്വാറന്റീൻ വ്യവസ്ഥകൾ പാലിക്കാൻ എല്ലാവരും തയ്യാറാകണം. ക്വാറൻറീൻ പാലിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും. വീട്ടിലെ നിരീക്ഷണമാണ് സർക്കാർ ക്വാറന്റീനേക്കാൾ നല്ലത്. അത് കേന്ദ്രം അംഗീകരിച്ചത് നല്ല കാര്യമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം നേരിടാൻ കേരളം സജ്ജമാണ്. പ്ലാൻ എ, പ്ലാൻ ബി, പ്ലാൻ സി എന്നിങ്ങനെ വിപുലമായ പദ്ധതിയാണ് ഇതിനായി തയാറാക്കിയിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story highlights-covid case likely to increase says health minister k k shailaja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here