സിനിമാ മേഖലയിൽ വീണ്ടും തർക്കം; തിയറ്റർ ഉടമകൾ കുടിശിക വേഗം നൽകണമെന്ന് നിർമാതാക്കൾ

ഓൺലൈൻ റിലീസ് വിവാദത്തിനിടെ നിർമാതാക്കളും തിയറ്റർ ഉടമകളും തമ്മിൽ പുതിയ തർക്കം. കഴിഞ്ഞ എട്ട് മാസത്തിനിടെ റിലീസ് ചെയ്ത സിനിമകളുടെ തിയറ്റർ വിഹിതത്തിലെ കുടിശിക എത്രയും വേഗം നൽകണമെന്ന് നിർമാതാക്കൾ ആവശ്യപ്പെടുന്നു. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഫിലിം ചേംബറിനും കത്ത് നൽകി. ബുധനാഴ്ച ചേരുന്ന ചലച്ചിത്ര സംഘടനകളുടെ യോഗത്തിന് മുന്നോടിയായാണ് പുതിയ തർക്കം.
ഓൺലൈൻ റിലീസിനെ അനുകൂലിക്കുന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും എതിർക്കുന്ന തിയറ്റർ ഉടമകളും തമ്മിലുള്ള തർക്കത്തിന്റെ തുടർച്ചയായാണ് പുതിയ പ്രശ്‌നം. കഴിഞ്ഞ 8 മാസത്തിനിടെ റിലീസ് ചെയ്ത സിനിമകളുടെ തിയറ്റർ വിഹിതത്തിൽ വൻ കുടിശികയുണ്ടെന്നും എത്രയും വേഗം ഇത് നൽകണമെന്നും നിർമാതാക്കൾ ആവശ്യപ്പെടുന്നു. ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയ നിർമാതാക്കളാണ് അടിയന്തരമായി പണം ആവശ്യപ്പെട്ടത്.
Read Also:മലയാള സിനിമാ ഓൺലൈൻ റിലീസ്; സിനിമാ സംഘടനകളെ ചർച്ചയ്ക്ക് വിളിച്ച് ഫിലിം ചേംബർ
വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആന്റോ ജോസഫ് ഫിലിം ചേംബറിന് കത്തും നൽകി. വിവിധ നിർമാതാക്കൾക്കായി 27.5 കോടി രൂപ തിയറ്റർ ഉടമകൾ നൽകാനുണ്ടെന്നാണ് വാദം. ഓൺലൈൻ റിലീസ് വിവാദം ചർച്ച ചെയ്യാൻ ബുധനാഴ്ച ചേരുന്ന ചലച്ചിത്ര സംഘടനകളുടെ യോഗത്തിൽ ഈ വിഷയവും ചർച്ചയാകും.
Story highlights-film producers asks theater owners pending cash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here