പന്ത് സ്പർശിച്ചാൽ സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകണം; ടോയ്‌ലറ്റ് ബ്രേക്ക് പാടില്ല: ക്രിക്കറ്റർമാർക്ക് നിർദ്ദേശങ്ങളുമായി ഐസിസി

കൊറോണ കാലത്തിനു ശേഷം ക്രിക്കറ്റ് പുനരാരംഭിക്കുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളുമായി ഐസിസി. പരിശീലന സെഷനുകളിലും മത്സരങ്ങളിലും ഒരു ചീഫ് മെഡിക്കൽ ഓഫിസർ അല്ലെങ്കിൽ ബയോ സേഫ്റ്റി ഓഫിസർ നിർബന്ധമായും വേണമെന്നതാണ് പ്രധാന നിർദ്ദേശം. കളിക്കാർക്കും അമ്പയർമാർക്കും ഉൾപ്പെടെ മറ്റ് ചില നിർദ്ദേശങ്ങൾ കൂടി ഐസിസി നൽകിയിട്ടുണ്ട്.
Read Also: ക്രിക്കറ്റ് തിരികെ എത്തുന്നു; ഓസ്ട്രേലിയയിൽ ജൂൺ 6 മുതൽ ക്ലബ് ക്രിക്കറ്റ് ആരംഭിക്കും
ഫീൽഡ് അമ്പയർമാർ മത്സരങ്ങൾ നിയന്തിക്കുമ്പോൾ കയ്യുറ ധരിക്കണം. കളിക്കാർ തങ്ങളുടെ തൊപ്പി, സൺഗ്ലാസ്, ടവൽ തുടങ്ങിയവ അമ്പയർമാരെ ഏല്പിക്കരുത്. കായികോപകരണങ്ങൾ മത്സരങ്ങൾക്ക് മുൻപും ശേഷവും അണുവിമുക്തമാക്കണം. ഓരോ പരമ്പരകൾക്കും മുന്നോടിയായി എല്ലാ കളിക്കാരും നിർബന്ധമായി 14 ദിവസം ഐസൊലേഷനിൽ കഴിയണം. ഇക്കാലയളവിൽ സ്രവ പരിശോധനക്കും വിധേയരാകണം. പരിശീലനത്തിനിടെയും മത്സരത്തിനിടയിലും കളിക്കാർ തമ്മിൽ ഒന്നര മീറ്റർ അകലം പാലിക്കണം. അമ്പയർമാരുമായും സാമൂഹിക അകലം കാത്തുസൂക്ഷിക്കണം.
പരിശീലനത്തിനിടെ ടൊയ്‌ലറ്റ് ബ്രേക്ക്കുകൾ അനുവദിക്കില്ല. അതിനനുസരിച്ച് കളിക്കാർ എത്തണം. ചേഞ്ചിംഗ് റൂമിൽ അധിക സമയം ചെലവഴിക്കരുത്.
ബൗളർമാരുടെ ജോലിഭാരം കുറയ്ക്കാൻ ടീമുകൾ നടപടികൾ സ്വീകരിക്കണം. സാധാരണയിലും അധികം താരങ്ങൾ സ്ക്വാഡീൽ ഉണ്ടാവണം. 6 ആഴ്ചത്തെയെങ്കിലും പരിശീലനത്തിനു ശേഷം മാത്രമേ ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ ബൗളർമാർ പന്തെറിയാവൂ. ടെസ്റ്റ് മത്സരങ്ങളിലേക്ക് മടങ്ങി വരുന്നതിനു മുൻപ് 12 ആഴ്ചയെങ്കിലും പരിശീലനം നടത്തണമെന്നും ഐസിസി നിർദ്ദേശിക്കുന്നു.
അടുത്തിടെ, ക്ലബ് ക്രിക്കറ്റ് ജൂൺ 6 മുതൽ ആരംഭിക്കുമെന്ന് ഓസ്ട്രേലിയ അറിയിച്ചിരുന്നു. ഡാർവിൻ ആൻഡ് ഡിസ്ട്രിക്റ്റ് ടി-20 ടൂർണമെൻ്റാണ് ജൂൺ 6നു തുടങ്ങുക. ഇതിനു പിന്നാലെ സെപ്തംബർ 19 വരെ നീളുന്ന ഏകദിന ടൂർണമെൻ്റും നടക്കും.
ദക്ഷിണാഫ്രിക്കയിൽ മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ടി-20 പരമ്പര കളിക്കാൻ ബിസിസിഐ സമ്മതം മൂളിയിരുന്നു. നേരത്തെ, കൊവിഡ് ബാധയെ തുടർന്ന് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം റദ്ദാക്കിയിരുന്നു.
Story Highloights: guidelines for cricketers icc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here