ക്രിക്കറ്റ് തിരികെ എത്തുന്നു; ഓസ്ട്രേലിയയിൽ ജൂൺ 6 മുതൽ ക്ലബ് ക്രിക്കറ്റ് ആരംഭിക്കും

കൊറോണ വൈറസ് ബാധയെ തുടർന്ന് നിർത്തിവച്ചിരുന്ന ഫുട്ബോൾ ലീഗുകൾ കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. ഇതിനു പിന്നാലെ ക്രിക്കറ്റും മടങ്ങി എത്തുകയാണ്. അതിൻ്റെ ആദ്യ പടിയായി ക്ലബ് ക്രിക്കറ്റ് ജൂൺ 6 മുതൽ ആരംഭിക്കുമെന്ന് ഓസ്ട്രേലിയ അറിയിച്ചിരിക്കുകയാണ്. ഡാർവിൻ ആൻഡ് ഡിസ്ട്രിക്റ്റ് ടി-20 ടൂർണമെൻ്റാണ് ജൂൺ 6നു തുടങ്ങുക. ഇതിനു പിന്നാലെ സെപ്തംബർ 19 വരെ നീളുന്ന ഏകദിന ടൂർണമെൻ്റും നടക്കും.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ഓസ്ട്രേലിയക്ക് കൃത്യമായ മാർഗനിർദ്ദേശങ്ങൾ നോർത്തേൺ ടെറിട്ടറി ക്രിക്കറ്റ് നൽകുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാവും മത്സരങ്ങൾ നടത്തുക.
അതേ സമയം, 10 ഓവർ വീതമുള്ള വിൻസി പ്രീമിയർ ലീഗും ഉടൻ അരംഭിക്കും. മെയ് 22ന് വെസ്റ്റ് ഇൻഡീസിൽ ആരംഭിക്കുന്ന ലീഗിൽ കെസെരിക്ക് വില്ല്യംസ്, സുനിൽ ആംബ്രിസ് തുടങ്ങിയ രാജ്യാന്തര താരങ്ങൾ പങ്കെടുക്കുന്നുണ്ട്. മെയ് 31നാണ് ഈ ടൂർണമെൻ്റ് അവസാനിക്കുക. മാർച്ചിൽ ക്രിക്കറ്റ് മത്സരങ്ങൾ നിർത്തിവച്ചതിനു ശേഷം നടക്കുന്ന ആദ്യ ക്രിക്കറ്റ് ടൂർണമെൻ്റാവും ഇത്.
Read Also: പന്തിന് തിളക്കം കൂട്ടാൻ ഉമിനീര് പാടില്ല; വിയർപ്പ് ഉപയോഗിക്കാം: നിർദ്ദേശങ്ങളുമായി ഐസിസി നിയമിച്ച പാനൽ
മാസങ്ങൾ നീണ്ട ഇടവേളക്ക് ശേഷം ബുണ്ടസ് ലിഗയിലൂടെയാണ് ഫുട്ബോൾ തിരികെ എത്തിയത്. ജർമ്മൻ ലീഗായ ബുണ്ടസ് ലിഗയിലെ ഒന്ന്, രണ്ട് ഡിവിഷൻ മത്സരങ്ങളാണ് കഴിഞ്ഞ ദിവസം പുനരാരംഭിച്ചത്. 6 മത്സരങ്ങളാണ് ആദ്യ ദിനം നടന്നത്. കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾക്ക് മറ്റു ചില ചില പ്രത്യേകതകൾ കൂടി ഉണ്ടായിരുന്നു. ഗോൾ നേടിയതിനു ശേഷമുള്ള ആഹ്ലാദത്തിൽ കളിക്കാർ സാമൂഹിക അകലം പാലിച്ചതാണ് ഏറെ ശ്രദ്ധേയം. ഇതോടൊപ്പം സാധാരണയിലും നീളമുള്ള സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ചും കൗതുകക്കാഴ്ചയായി. മത്സരത്തിനു ശേഷമുള്ള ഹസ്തദാനവും താരങ്ങൾ ഒഴിവാക്കി.
Story Highlights: club cricket starts in australia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here