ഗോൾ ആഘോഷത്തിൽ സാമൂഹ്യ അകലം; സാധാരണയിലും നീണ്ട സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ച്: തിരിച്ചു വരവിൽ ഫുട്ബോൾ ഇങ്ങനെ: വീഡിയോ

social distancing substitute football

മാസങ്ങൾ നീണ്ട ഇടവേളക്ക് ശേഷം ബുണ്ടസ് ലിഗയിലൂടെ ഇന്ന് ഫുട്ബോൾ തിരികെ എത്തിയിരുന്നു. ജർമ്മൻ ലീഗായ ബുണ്ടസ് ലിഗയിലെ ഒന്ന്, രണ്ട് ഡിവിഷൻ മത്സരങ്ങളാണ് ഇന്ന് പുനരാരംഭിച്ചത്. 6 മത്സരങ്ങളാണ് ഇന്ന് നടന്നത്. കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങൾക്ക് മറ്റു ചില ചില പ്രത്യേകതകൾ കൂടി ഉണ്ടായിരുന്നു.

Read Also: ഫുട്ബോൾ തിരികെ എത്തി; ഇന്ന് നടക്കുന്നത് 6 മത്സരങ്ങൾ

ഗോൾ നേടിയതിനു ശേഷമുള്ള ആഹ്ലാദത്തിൽ കളിക്കാർ സാമൂഹിക അകലം പാലിച്ചതാണ് ഏറെ ശ്രദ്ധേയം. ഓടിവന്ന് കെട്ടിപ്പിടിച്ചുള്ള ആഹ്ലാദ പ്രകടനങ്ങൾ ഇല്ല. പകരം നിശ്ചിത അകലം പാലിച്ചു നിന്ന് കയ്യടി മാത്രം. ഷാൽക്കെക്കെതിരെ ആദ്യ ഗോൾ നേടിയ ബൊറൂഷ്യ ഡോർട്ട്മുണ്ട് താരം എർലിംഗ് ഹാലൻഡിൻ്റെ ഗോളാഘോഷ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഇതോടൊപ്പം സാധാരണയിലും നീളമുള്ള സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ചും കൗതുകക്കാഴ്ചയായി. മത്സരത്തിനു ശേഷമുള്ള ഹസ്തദാനവും താരങ്ങൾ ഒഴിവാക്കി.

Read Also: ടിക്ക് ടോക്കുമായി പാർട്ണർഷിപ്പ് ഒപ്പിട്ട് ബയേൺ മ്യൂണിക്ക്

ഓഗ്സ്ബർഗ്-വോൾസ്ബർഗ്, ബൊറൂഷ്യ ഡൊർട്ട്മുണ്ട്-ഷാൽക്കെ 04, ഫോർച്യൂണ ഡസ്സൽഡോർഫ്-പാഡൽബോൺ, ഹോഫൻഹെയിം-ഹെർത്ത ബിഎഫ്‌സി, ആർപി ലെപ്സിഗ്-ഫ്രേയ്ബർഗ് എന്നീ മത്സരങ്ങളാണ് ഇന്ന് നടന്നത്. ബൊറൂഷ്യ എതിരില്ലാത്ത 4 ഗോളുകൾക്ക് ജയിച്ചപ്പോൾ വോൾസ്ബർഗ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചു. ഹെർത്ത ബിഎസ്‌സി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ജയം കുറിച്ചത്. ആർപി ലെപ്സിഗ്-ഫ്രേയ്ബർഗ് ഓരോ ഗോളുകൾ വീതം നേടിയും ഫോർച്യൂണ ഡസ്സൽഡോർഫ്-പാഡൽബോൺ ഗോൾരഹിത സമനിലയിലും അവസാനിച്ചു.

Story Highlights: social distancing long substitute bench football

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top