ടിക്ക് ടോക്കുമായി പാർട്ണർഷിപ്പ് ഒപ്പിട്ട് ബയേൺ മ്യൂണിക്ക്

tiktok bayern munich

പ്രമുഖ വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക്ക് ടോക്കുമായി പാർട്ണർഷിപ്പ് കരാറിൽ ഒപ്പിട്ട് ജർമ്മനിയിലെ വമ്പൻ ഫുട്ബോൾ ക്ലബായ ബയേൺ മ്യൂണിക്ക്. ടിക്ക് ടോക്കിൻ്റെ മാതൃ കമ്പനിയായ ഡോയിനുമായാണ് ജർമൻ വമ്പന്മാർ കരാറൊപ്പിട്ടിരിക്കുന്നത്. ചൈനയിൽ മാർക്കറ്റ് പിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് ക്ലബ് അധികൃതർ പറയുന്നു.

Read Also: ഫുട്ബോൾ തിരികെ എത്തി; ഇന്ന് നടക്കുന്നത് 6 മത്സരങ്ങൾ

“2016ൽ എഫ്സി ബയേൺ ഷാങ്‌ഹായിൽ ഓഫീസ് തുറന്നു. ഇതുപ്രകാരം ചൈനയിൽ ഓഫീസ് തുറക്കുന്ന ആദ്യ ജർമൻ ക്ലബായി ബയേൺ മാറി. ഈ പങ്കാളിത്തത്തിൽ ഞങ്ങൾ ആവേശഭരിതരാണ്. പ്രത്യേകിച്ചും ഈ കൊറോണക്കാലത്ത്, സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കേണ്ടത് അത്യാവശ്യമാണ്. അതിന് ടിക്ക് ടോക്ക് ഞങ്ങളെ സഹായിക്കും.”- ബയേൺ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

2018 ജൂലായിലാണ് ബയേൺ മ്യൂണിക്ക് ആദ്യമായി ടിക്ക് ടോക്കിൽ അക്കൗണ്ട് തുടങ്ങുന്നത്. ഇപ്പോൾ ഏതാണ്ട് 800,000 ഫോളോവേഴ്സ് ആണ് ഈ ചാനലിന് ഉള്ളത്.

Read Also: ടീമിലെ രണ്ട് അംഗങ്ങൾക്ക് വൈറസ് ബാധ; ബുണ്ടസ് ലിഗയിലെ ഒരു ടീം മുഴുവൻ ക്വാറന്റീനിൽ

മാസങ്ങൾ നീണ്ട ഇടവേളക്ക് ശേഷം ഇന്ന് ഫുട്ബോൾ മത്സരങ്ങൾ തിരികെയെത്തിയിരുന്നു. ബുണ്ടസ് ലിഗയിലെ ഒന്ന്, രണ്ട് ഡിവിഷൻ മത്സരങ്ങളാണ് ഇന്ന് പുനരാരംഭിച്ചത്. 6 മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.

ഓഗ്സ്ബർഗ്-വോൾസ്ബർഗ്, ബൊറൂഷ്യ ഡൊർട്ട്മുണ്ട്-ഷാൽക്കെ 04, ഫോർച്യൂണ ഡസ്സൽഡോർഫ്-പാഡൽബോൺ, ഹോഫൻഹെയിം-ഹെർത്ത ബിഎഫ്‌സി, ആർപി ലെപ്സിഗ്-ഫ്രേയ്ബർഗ് എന്നീ മത്സരങ്ങളാണ് ഇന്ന് നടന്നത്. ബൊറൂഷ്യ എതിരില്ലാത്ത 4 ഗോളുകൾക്ക് ജയിച്ചപ്പോൾ വോൾസ്ബർഗ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചു. ഹെർത്ത ബിഎസ്‌സി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ജയം കുറിച്ചത്. ആർപി ലെപ്സിഗ്-ഫ്രേയ്ബർഗ് ഓരോ ഗോളുകൾ വീതം നേടിയും ഫോർച്യൂണ ഡസ്സൽഡോർഫ്-പാഡൽബോൺ ഗോൾരഹിത സമനിലയിലും അവസാനിച്ചു.

Story Highlights: tiktok bayen munichനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More