ലോക്ക് ഡൗണിനു ശേഷമുള്ള കെഎസ്ആർടിസി സർവീസ് വരുമാനത്തിൽ വർധനവ്

ksrtc

ലോക്ക് ഡൗണിനു ശേഷം സർവീസ് ആരംഭിച്ച കെഎസ്ആർടിസിയുടെ കളക്ഷൻ മെച്ചപ്പെട്ടു. ഇന്നലെ 41,48,366 രൂപയാണ് വരുമാനമായി ലഭിച്ചത്. 825 ബസ്സുകൾ ഇന്നലെ സർവീസ് നടത്തി. യാത്രക്കാരുടെ എണ്ണത്തിലെ വർധനവാണ് വരുമാനം കൂടാൻ കാരണം.

Read Also:കെഎസ്ആർടിസി നഷ്ടം ഒരു കോടി രൂപയായി

പൂവാർ, വിഴിഞ്ഞം, ആറ്റിങ്ങൽ, കൊട്ടാരക്കര ഡിപ്പോകളിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായി. ഇടുക്കി ജില്ലയിലാണ് യാത്രക്കാർ കുറവ്. അതേസമയം, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ പരിഗണിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ള പാലക്കാടും, റെഡ് സ്‌പോട്ടുകളുള്ള കണ്ണൂരും ജില്ലാ കളക്ടർമാരുടെ നിർദേശപ്രകാരം വേണ്ട ക്രമീകരണത്തോടെ സർവീസ് നടത്തുമെന്നും കെഎസ്ആർടിസി അറിയിച്ചു.

Story highlights-Increase in KSRTC service revenue after Lockdown

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top