കെഎസ്ആർടിസി നഷ്ടം ഒരു കോടി രൂപയായി

കെഎസ്ആർടിസിയുടെ നഷ്ടം ഒരു കോടി രൂപയായി. ഇന്നലെ മാത്രം 51.77 ലക്ഷം രൂപയാണ് കെഎസ്ആർടിസിക്കുണ്ടായ നഷ്ടം. 1432 ബസുകളാണ് ഇന്നലെ സർവീസ് നടത്തിയത്. 3.24 ലക്ഷം യാത്രക്കാർ ഇന്നലെ കെഎസ്ആർടിസി സർവീസ് ഉപയോഗിച്ചു. ആകെ കളക്ഷൻ 56.77 ലക്ഷം.
സർവീസ് നടത്തിയ ആദ്യ ദിവസം കെഎസ്ആർടിസിക്കുണ്ടായത് 59 ലക്ഷം രൂപയുടെ നഷ്ടമാണ്. ലോക്ക്ഡൗണിനു മുൻപ് തന്നെ കെഎസ്ആർടിസി നേരിട്ടത് വലിയ പ്രതിസന്ധിയായിരുന്നു. ലോക്ക് ഡൗണിൽ സർവീസ് മുടങ്ങിയതോടെ നഷ്ടം ഇരട്ടിയായി. എന്നാൽ വീണ്ടും സർവീസ് ആരംഭിച്ചപ്പോഴും പ്രതീക്ഷിച്ചതിനേക്കാൾ വലിയ നഷ്ടമാണ് കോർപ്പറേഷനുണ്ടായത്. ആദ്യ ഷെഡ്യൂളുകൾ കഴിഞ്ഞപ്പോൾ തന്നെ ഭീമമായ നഷ്ടമുണ്ടാകുമെന്ന് കോർപ്പറേഷൻ വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നേരത്തെ നിശ്ചയിച്ച 1800 സർവീസുകൾ വെട്ടിക്കുറച്ച് 1319 സർവീസുകളാക്കി ചുരുക്കിയിരുന്നു. 59 ലക്ഷം രൂപയുടെ നഷ്ടം ആദ്യ ദിവസമുണ്ടായത്. അന്ന് ആകെ ലഭിച്ച കളക്ഷൻ 35 ലക്ഷം രൂപ മാത്രമാണ്.
Read Also : ലോക്ക് ഡൗണിന് ശേഷമുള്ള ആദ്യ സർവീസിൽ കെഎസ്ആർടിസിക്ക് നഷ്ടം 59 ലക്ഷം
മൂന്നു സോണുകളിലുമായി 2,12,310 കിലോമീറ്ററാണ് ആകെ ഓടിയത്. ശമ്പളം, പെൻഷൻ, ഡീസൽ എന്നിവ പരിഗണിച്ച് ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയിൽ സർവീസ് നടത്തണമെങ്കിൽ ഒരു കിലോമീറ്ററിന് 45 രൂപ ലഭിക്കണം. എന്നാൽ ആദ്യ ദിവസം ഒരു കിലോമീറ്ററിന് ലഭിച്ച ശരാശരി തുക 16 രൂപ 78 പൈസ.
ഇന്നത്തെ കളക്ഷനിൽ മുന്ന് ദിവസത്തേക്കാൾ 21.44 ലക്ഷം രൂപയുടെ വർധനയുണ്ടെന്ന് ആശ്വാസകരമാണ്.
Story Highlights- one crore loss for ksrtc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here