യോഗി ആദിത്യനാഥിനെ കൊല്ലുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റില്‍. കമ്രാന്‍ (25) എന്ന യുവാവാണ് അറസ്റ്റിലായത്. യുപി സര്‍ക്കാരിന്‍റെ സോഷ്യല്‍ മീഡിയ ഡെസ്ക്കിലേക്ക് വിളിച്ച് ആദിത്യനാഥിനെ ബോംബാക്രമണത്തിൽ കൊല്ലുമെന്നായിരുന്നു ഭീഷണി. മഹാരാഷ്ട്ര ആന്‍റി ടെററിസം സ്ക്വാഡാണ് യുവാവിനെ പിടികൂടിയത്.
ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച ഫോൺ യുവാവ് സ്വിച്ച് ഓഫ് ചെയ്തിരുന്നുവെങ്കിലും ഡംപ് ഡാറ്റ ഉപയോഗിച്ച് ആളെ കണ്ടെത്തുകയായിരുന്നു. അവസാനമായി ഫോണ്‍ ഉപയോഗിച്ച സ്ഥലം ഈസ്റ്റേണ്‍ മുംബൈയിലെ ചുനബട്ടിയാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ മുംബൈയിലെ മഹാദാ കോളനിയിലാണ് യുവാവ് ഉള്ളതെന്നും കണ്ടെത്തി. പിന്നാലെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Also:സ്പെഷ്യല്‍ ട്രെയിന്‍: സംസ്ഥാനത്തിന് മുന്‍കൂട്ടി വിവരം നല്‍കണം: മുഖ്യമന്ത്രി
കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ ഉത്തര്‍പ്രദേശിന് കൈമാറും. ദക്ഷിണ മുംബൈയിലെ നാല്‍ ബസാര്‍ സ്വദേശിയായ കമ്രാന്‍ ജോലിയുടെ ഭാഗമായാണ് ചുനഭട്ടിയിലേക്ക് വന്നത്. കമ്രാന്‍റെ പിതാവ് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു. അമ്മയെ കൂടാതെ ഒരു സഹോദരനും സഹോദരിയുമാണ് കമ്രാനുള്ളത്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നും വിവരമുണ്ട്.
Story highlights-Maharashtra ATS arrests man for threatening to assasinate Yogi Adityanath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here