മാസ്‌ക് ധരിച്ചാൽ ആളെ തിരിച്ചറിയാൻ പ്രയാസമോ? പോംവഴിയുമായി കോട്ടയത്തെ സ്റ്റുഡിയോകൾ

മാസ്‌ക് ധരിച്ചാൽ ആളെ തിരിച്ചറിയില്ലെന്ന് പറയുന്നവരുടെ പരാതികൾക്ക് പരിഹാരം. ഫോട്ടോ നൽകിയാൽ നിമിഷങ്ങൾക്കകം മുഖം മാസ്‌കിൽ പ്രിന്റ് ചെയ്യാനുള്ള സംവിധാനമാണ് കോട്ടയത്തെ സ്റ്റുഡിയോകൾ ഒരുക്കിയത്. ഏറ്റവും വരുമാനം ലഭിക്കേണ്ട സീസൺ കൊവിഡ് ഭീതിയിൽ ഇല്ലാതായപ്പോളാണ് സ്റ്റുഡിയോ ഉടമകൾ മാറി ചിന്തിച്ചത്. മുഖാവരണത്തിന് പിന്നിൽ മറഞ്ഞുപോകുന്ന മൂക്കും, ചുണ്ടുമെല്ലാം മാസ്‌കിൽ തന്നെ പ്രിന്റ് ചെയ്യുന്നതാണ് പുതിയ ട്രെൻഡ്.

ഏറ്റുമാനൂരിലെ ബീന സ്റ്റുഡിയോയിൽ ഇത്തരം മാസ്‌കുകൾക്ക് ആവശ്യക്കാർ ഏറെയാണ്. ഫോട്ടോ നൽകിയാൽ നിമിഷങ്ങൾക്കകം മാസ്‌ക് റെഡി. ഇതോടെ മാസ്‌ക് ധരിച്ചെത്തുന്നത് ആരെന്നറിയാനുള്ള ബുദ്ധിമുട്ടിനും പരിഹാരമായി. മുഖം പ്രിന്റ് ചെയ്ത് മാസ്‌ക് തയ്യാറാക്കാൻ അറുപത് രൂപയാണ് ചെലവ്. എന്തായാലും കൊവിഡ് കാലത്ത് മുഖം മാസ്‌കിൽ പ്രിന്റ് ചെയ്യാൻ വരുന്ന ആളുകളും ഏറെയാണ്. കോട്ടയത്തെ സ്റ്റുഡിയോകളുടെ ഐഡിയ മാസ്ക്കില്‍ പുതുമ തേടുന്ന ആളുകള്‍ക്കും താല്‍പര്യം.

face mask, covid, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top