Advertisement

റിമാൻഡ് പ്രതിക്ക് രോഗം സ്ഥിരീകരിച്ച സംഭവം; ഉറവിടം എവിടെയാണെന്ന് കണ്ടെത്താനാവാത്തതിൽ ആശങ്ക

May 24, 2020
Google News 2 minutes Read
remanded accused covid 19

റിമാൻഡ് പ്രതിക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതിൽ തിരുവനന്തപുരത്തു ആശങ്ക. വെഞ്ഞാറമ്മൂട് സ്വദേശിയായ ഇയാൾക്ക് എവിടെ നിന്നാണ് രോഗം സ്ഥിരീകരിച്ചതെന്നു കണ്ടെത്താൻ കഴിയാത്തതു ആശങ്ക വർധിപ്പിക്കുന്നു. ജില്ലയിലാകെ ഇന്ന് 12 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3 പേർ വിദേശത്തു നിന്നും, 8 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് പോസിറ്റിവ് സ്ഥിരീകരിച്ച വെഞ്ഞാറമ്മൂട് സ്വദേശിയായ നാൽപതുവയസ്സുകാരനെ കഴിഞ്ഞ ദിവസമാണ് അബ്‌കാരി കേസിൽ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളെ റിമാൻഡിൽ വിടുകയായിരുന്നു. തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിലെ പരിശോധനയിലാണ് ഇയാൾക്ക് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. പക്ഷേ എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്നു കണ്ടെത്താൻ ഇതുവരെയും ജില്ലാ ഭരണകൂടത്തിനും, ആരോഗ്യവകുപ്പിനും കഴിഞ്ഞിട്ടില്ല. മാത്രമല്ല ഇയാൾ വിവിധയിടങ്ങളിൽ യാത്ര ചെയ്‌തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Read Also: റിമാൻഡ് ചെയ്ത പ്രതിക്ക് കൊവിഡ്; പൊലീസുകാർ നിരീക്ഷണത്തിൽ

റിമാൻഡ് പ്രതിക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ സി.ഐ അടക്കം വെഞ്ഞാറമ്മൂട് സ്റ്റേഷനിലെ 20 പൊലീസുകാരെ നിരീക്ഷണത്തിലാക്കി. സ്‌പെഷ്യൽ സബ് ജയിലിലെ 12 ഉദ്യോഗസ്ഥരോടും നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇയാളോടൊപ്പം ജയിലിലെ ക്വറന്റയിൻ സെല്ലിൽ കഴിഞ്ഞിരുന്ന 14 പേർക്ക് വീണ്ടും രോഗപരിശോധന നടത്തും.

ജില്ലയിൽ ഇന്ന് 12 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്നു പേർ ഒമാനിൽ നിന്നും, യു.എ.ഇയിൽ നിന്നും എത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 8 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ മടവൂർ പഞ്ചായത്തിലുള്ള 4 പേർ ബോംബെയിൽ നിന്ന് ട്രാവലറിൽ എത്തിയവരാണ്. രോഗം സ്ഥിരീകരിച്ച മുഴുവൻ ആളുകളെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Story Highlights: remanded accused covid 19 Worried about not finding where the source is

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here