ലോക്ക്ഡൗൺ ലംഘിച്ച് ബിജെപി എംപിയുടെ ക്രിക്കറ്റ് കളി; വീഡിയോ: വിവാദം

ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് ബിജെപി എംപി മനോജ് തിവാരിയുടെ ക്രിക്കറ്റ് കളി. ഹരിയാനയിലെ സോനിപത്ത് സ്റ്റേഡിയത്തിലാണ് ഡൽഹി ബിജെപി നേതാവ് കൂടിയായ തിവാരിയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് മത്സരം നടന്നത്. സാമൂഹിക അകലം പാലിക്കാതെയും വേണ്ടത്ര മുന്നൊരുക്കം നടത്താതെയും ക്രിക്കറ്റ് കളിയിൽ പങ്കെടുത്ത തിവാരിക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയരുകയാണ്.
Read Also: ക്രിക്കറ്റ് തിരികെ എത്തുന്നു; ഓസ്ട്രേലിയയിൽ ജൂൺ 6 മുതൽ ക്ലബ് ക്രിക്കറ്റ് ആരംഭിക്കും
സോനിപതിലെ ഷെയ്ഖ്പുര യുണിക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു മനോജ് തിവാരിയുടെ ക്രിക്കറ്റ് കളി. കളിയുടെ വീഡിയോ അദ്ദേഹം തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ചിട്ടുണ്ട്. വിഷയത്തിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് സ്റ്റേഡിയം ഉടമക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
അതേ സമയം, ഐസിസി മാർഗനിർദ്ദേശങ്ങൾ പാലിച്ചായിരുന്നു മത്സരം നടത്തിയതെന്ന് സംഘാടകർ അറിയിച്ചു. സാമൂഹ്യ അകലം പാലിച്ച് സുരക്ഷാ മുൻകരുതലുകൾ എടുത്ത് തന്നെയാണ് ആളുകൾ കളിച്ചതെന്നും സംഘാടകർ അറിയിച്ചു. എല്ലാ മുൻകരുതലുകളും എടുത്താണ് കളിച്ചതെന്ന് തിവാരിയും അറിയിച്ചു. പൊലീസിൻ്റെ അനുമതി വാങ്ങിയിട്ടാണ് കളി നടത്തിയത്. ഹരിയാന സർക്കാരിനും പ്രാദേശിക അധികാരികൾക്കും വിവരം അറിയാമായിരുന്നു. ആകെ 20-25 പേർ മാത്രമാണ് കളിയിൽ പങ്കെടുക്കാൻ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ईश्वर सबको खेल भावना से ओतप्रोत रखे.. सब स्वस्थ रहें.. सबकी immunity मज़बूत रहे.. pic.twitter.com/HagBN4Qc4F
— Manoj Tiwari (@ManojTiwariMP) May 24, 2020
അതേ സമയം, രാജ്യത്ത് കൊവിഡ് മരണം 4021 ആയി. ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിലും റെക്കോർഡ് വർധനയാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ 6977 പോസിറ്റീവ് കേസുകളും 154 മരണവും റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിതരുടെ എണ്ണം 138845 ആയി. 77103 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 57720 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
Story Highlights: bjp mp manoj tiwari cricket match breaking lockdown regulations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here