പാലക്കാട് അഞ്ച് പേർക്ക് കൊവിഡ്

പാലക്കാട് അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 53 ആയി.
കൊവിഡ് സ്ഥിരീകരിച്ച അഞ്ച് പേരിൽ നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന വ്യക്തികളാണ്. ഒരാൾ വിദേശത്ത് നിന്ന് വ്യക്തിയാണ് . ഇവരെല്ലാം വീടുകളിൽ നിരീക്ഷണത്തിലായിരുന്നു. അൽപം സമയത്തിനകം തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് ഇവരെ മാറ്റും.
അതേസമയം, അതിർത്തി ജില്ലയെന്ന നിലയിൽ പാലക്കാട് കൂടുതൽ കരുതൽ വേണമെന്ന് മന്ത്രി എകെ ബാലൻ പറഞ്ഞു. ചെക്ക്‌പോസ്റ്റിൽ കുറച്ച് സമയം ചെലവഴിച്ചവർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സമൂഹവ്യാപനത്തിന്റെ ആശങ്ക ജില്ലയിൽ നിലനിൽക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. നിരോധനാജ്ഞ കർശനമായി പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാവിലെ ഏഴ് മുതൽ വൈകീട്ട് 7 വരെയാണ് കർഫ്യു.
Story Highlights- five confirmed covid in palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here