കോഴിക്കോട് ഇന്ന് നാല് പേര്‍ക്ക് കൊവിഡ്

covid19, coronavirus, kozhikode updates

കോഴിക്കോട് ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. 28 ഉം 68 ഉം വയസുള്ള ഏറാമല സ്വദേശികളായ രണ്ട് പേര്‍ക്കും 22 വയസുള്ള നാദാപുരം സ്വദേശിക്കും 40 വയസുള്ള കട്ടിപ്പാറ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ആദ്യത്തെ രണ്ടുപേര്‍ 11 ന് ചെന്നൈയില്‍ നിന്ന് കാര്‍ മാര്‍ഗം എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. മൂന്നാമത്തെയാള്‍ 12 ന് ദുബായ് -കണ്ണൂര്‍ വിമാനത്തില്‍ കണ്ണൂരില്‍ എത്തി, വടകര കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ലക്ഷണങ്ങളെ തുടര്‍ന്ന് 24 ന് സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച നാലമത്തെ ആള്‍ 19 ന് റിയാദ് – കോഴിക്കോട് വിമാനത്തില്‍ കരിപ്പൂരിലെത്തി. താമരശേരി കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 24 ന് ലക്ഷണങ്ങളെ തുടര്‍ന്ന് സ്രവ പരിശോധനയില്‍ പോസിറ്റീവായി. നാലു പേരും കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലാണ്. നിലവില്‍ ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.

ഇതോടെ കൊവിഡ് പോസിറ്റീവായ കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 50 ആയി. ഇവരില്‍ 25 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ കോഴിക്കോട് സ്വദേശികളായ 25 പേരാണ് കൊവിഡ് പോസിറ്റീവ് ആയി ചികിത്സയിലുള്ളത്. ഇതില്‍ 12 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എട്ടു പേര്‍ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലെ കൊവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും അഞ്ചു പേര്‍ കണ്ണൂര്‍ ജില്ലയിലുമാണ് ചികിത്സയിലുള്ളത്.

 

Story Highlights: covid19, coronavirus, kozhikode updates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More