‘എൽഡിഎഫിന്റെ നാല് വർഷക്കാലം വികസന മുരടിപ്പിന്റെയും അഴിമതിയുടെയും കാലം’: കെ.സുരേന്ദ്രൻ

എൽഡിഎഫിന്റെ നാല് വർഷക്കാലം വികസന മുരടിപ്പിന്റെയും അഴിമതിയുടെയും കാലമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ ആളോഹരി കടം ഒരു ലക്ഷമായി ഉയർന്നു. സർക്കാർ അനാവശ്യ പദവികൾ സൃഷ്ടിച്ച് ധൂർത്ത് നടത്തുകയാണ്. കേന്ദ്ര സഹായം ഇത്രയും ലഭിച്ച മറ്റൊരു കാലം ഉണ്ടായിട്ടിലെന്നും കേന്ദ്രം നൽകുന്ന സാമ്പത്തിക സഹായം സർക്കാർ വകമാറ്റി ചിലവഴിക്കുകയാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.

യുഡിഎഫ് കാലത്തെ അഴിമതിക്കേസുകളിൽ പലതിലും അന്വേഷണം പോലും ആരംഭിച്ചിട്ടില്ലെന്നും പാലാരിവട്ടം അഴിമതിക്കേസ് ഇഴഞ്ഞ് നീങ്ങുകയാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Story highlight: Four years of the LDF government as a time of development stagnation and corruption: K Surendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top