Advertisement

സെലക്ടർമാർ എന്നെ വയസ്സനായി കാണുന്നു; ഇന്ത്യക്കായി കളിക്കാൻ ഇനിയും എനിക്ക് സാധിക്കും: ഹർഭജൻ സിംഗ്

May 25, 2020
Google News 2 minutes Read
harbhajan singh on ipl 

ഇന്ത്യക്കായി ഇനിയും കളിക്കാൻ തനിക്ക് കഴിയുമെന്ന് വെറ്ററൻ സ്പിന്നർ ഹർഭജൻ സിംഗ്. തന്നെ വയസ്സനായി കാണുന്നതു കൊണ്ടാണ് ടീമിൽ ഉൾപ്പെടുത്താത്തത്. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയാൽ ഇനിയും തനിക്ക് ടീമിൽ ഇടം നേടാനാവുമെന്നും ഹർഭജൻ സിംഗ് വ്യക്തമാക്കി. ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

Read Also: ദക്ഷിണാഫ്രിക്കയുമായി ടി-20 പരമ്പരക്കൊരുങ്ങി ഇന്ത്യ; മത്സരങ്ങൾ ഓഗസ്റ്റിൽ

“എന്നെ ഒരു വയസനായി കണക്കാക്കുന്നതു കൊണ്ടാണ് ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തത്. എന്നാൽ, ലോകോത്തര താരങ്ങൾ അണിനിരക്കുന്ന ഐപിഎല്ലിൽ മികച്ച പ്രകടനം നടത്താനായാൽ എനിക്ക് ഇനിയും ഇന്ത്യക്ക് വേണ്ടി കളിക്കാനാവും. ബൗളർമാർക്ക് ഏറ്റവുമധികം വെല്ലുവിളിയുയർത്തുന്ന ടൂർണമെന്റാണ് ഐപിഎൽ. ചെറിയ ഗ്രൗണ്ടുകളും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ സാന്നിധ്യവും ബൗളർമാർക്ക് വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്ന കളിക്കാരന് രാജ്യാന്തര ക്രിക്കറ്റിലും നന്നായി കളിക്കാനാവും. ഐപിഎല്ലില്ലിൽ പവർ പ്ലേകളിലും മധ്യ ഓവറുകളിലുമൊക്കെ ഞാൻ മികച്ച രീതിയിൽ പന്തെറിഞ്ഞിട്ടുണ്ട്.”- ഹർഭജൻ പറഞ്ഞു.

Read Also: സെപ്തംബർ-നവംബർ മാസങ്ങളിൽ ഐപിഎൽ നടത്താൻ ബിസിസിഐ ആലോചിക്കുന്നു; റിപ്പോർട്ട്

രാജ്യാന്തര ടീമുകൾക്ക് ഐപിഎൽ ടീമുകളുടെ മികവില്ലെന്നും ഹർഭജൻ കൂട്ടിച്ചേർത്തു. ഇന്ത്യക്കും ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കും മികച്ച ബാറ്റിംഗ് ലൈനപ്പ് എങ്കിലും ഉണ്ട്. മറ്റ് ടീമുകളുടെ അവസ്ഥ അങ്ങനെയല്ല. ഐപിഎല്ലിൽ ജോണി ബെയർസ്റ്റോയെയും ഡേവിഡ് വാർണറെയും പുറത്താക്കാൻ കഴിയുമെങ്കിൽ രാജ്യാന്തര ക്രിക്കറ്റിൽ അതിന് കഴിയില്ലെന്ന് പറയാനാവുമോ? ടീമിൽ നിന്നൊഴിവാക്കുമ്പോൾ അതിനുള്ള കാരണത്തെക്കുറിച്ച് സെലക്ടർമാരോ ടീം മാനേജ്മെന്റോ കളിക്കാരുമായി ആശയ വിനിമയം നടത്താറില്ലെന്നും ഹർഭജൻ ആരോപിച്ചു.

Story Highlights: harbhajan singh on ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here