മൊബൈൽ ഫോൺ ഇല്ലാത്ത ആ കാലം; സഹതാരങ്ങളുടെ അപൂർവ ചിത്രം പങ്കുവച്ച് യുവരാജ് സിംഗ്

yuvraj sing throwback picture

തന്നോടൊപ്പം കളിച്ച സഹതാരങ്ങളുടെ അപൂർവ്വ ചിത്രം പങ്കുവച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. മൊബൈൽ ഫോണുകൾ ഇല്ലാതിരുന്ന സമയത്ത് വിരേന്ദർ സെവാഗ്, വിവിഎസ് ലക്ഷ്മൺ, ആശിഷ് നെഹ്‌റ എന്നിവരോടൊപ്പം താൻ കൂടി നിരന്ന് നിന്ന്, പെയ്ഡ് ടെലിഫോണുകളിൽ നിന്ന് ഫോൺ വിളിക്കുന്ന ചിത്രമാണ് യുവി തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ചത്. ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Read Also: പന്ത് സ്പർശിച്ചാൽ സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകണം; ടോയ്‌ലറ്റ് ബ്രേക്ക് പാടില്ല: ക്രിക്കറ്റർമാർക്ക് നിർദ്ദേശങ്ങളുമായി ഐസിസി

ഇത്, ഇന്ത്യൻ ടീം ശ്രീലങ്കയിൽ പര്യടനം നടത്തിയപ്പോഴുള്ള ചിത്രമാണെന്നാണ് സൂചന. ‘മോശം പ്രകടനത്തെ തുടർന്ന് രക്ഷിതാക്കൾ മൊബൈൽ ഫോൺ ബിൽ അടക്കാത്തപ്പോൾ’ എന്ന തലക്കെട്ടോടെയാണ് യുവി ട്വിറ്ററിൽ ഫോട്ടോ പങ്കുവച്ചത്. മൊബൈൽ ഫോണുകൾ വ്യാപകമാവുന്നതിനു മുൻപ് കളിക്കാർ ലാൻഡ് ഫോണുകളിൽ നിന്നാണ് ആവശ്യം വേണ്ട കോളുകൾ നടത്തിയിരുന്നത്. ഇതിന് നിശ്ചിത സമയം മാത്രമായിരുന്നു അനുമതി ലഭിച്ചിരുന്നത്.

അതേ സമയം, കൊറോണ കാലത്തിനു ശേഷം ക്രിക്കറ്റ് പുനരാരംഭിക്കുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ ഐസിസി പുറത്തിറക്കിയിട്ടുണ്ട്. പരിശീലന സെഷനുകളിലും മത്സരങ്ങളിലും ഒരു ചീഫ് മെഡിക്കൽ ഓഫിസർ അല്ലെങ്കിൽ ബയോ സേഫ്റ്റി ഓഫിസർ നിർബന്ധമായും വേണമെന്നതാണ് പ്രധാന നിർദ്ദേശം. കളിക്കാർക്കും അമ്പയർമാർക്കും ഉൾപ്പെടെ മറ്റ് ചില നിർദ്ദേശങ്ങൾ കൂടി ഐസിസി നൽകിയിട്ടുണ്ട്.

Read Also: ക്രിക്കറ്റ് തിരികെ എത്തുന്നു; ഓസ്ട്രേലിയയിൽ ജൂൺ 6 മുതൽ ക്ലബ് ക്രിക്കറ്റ് ആരംഭിക്കും

ഫീൽഡ് അമ്പയർമാർ മത്സരങ്ങൾ നിയന്തിക്കുമ്പോൾ കയ്യുറ ധരിക്കണം. കളിക്കാർ തങ്ങളുടെ തൊപ്പി, സൺഗ്ലാസ്, ടവൽ തുടങ്ങിയവ അമ്പയർമാരെ ഏല്പിക്കരുത്. കായികോപകരണങ്ങൾ മത്സരങ്ങൾക്ക് മുൻപും ശേഷവും അണുവിമുക്തമാക്കണം. ഓരോ പരമ്പരകൾക്കും മുന്നോടിയായി എല്ലാ കളിക്കാരും നിർബന്ധമായി 14 ദിവസം ഐസൊലേഷനിൽ കഴിയണം. ഇക്കാലയളവിൽ സ്രവ പരിശോധനക്കും വിധേയരാകണം. പരിശീലനത്തിനിടെയും മത്സരത്തിനിടയിലും കളിക്കാർ തമ്മിൽ ഒന്നര മീറ്റർ അകലം പാലിക്കണം. അമ്പയർമാരുമായും സാമൂഹിക അകലം കാത്തുസൂക്ഷിക്കണം തുടങ്ങി ഒട്ടേറെ നിർദ്ദേശങ്ങളാണ് ഉള്ളത്.

Story Highlights: yuvraj sing throwback pic viral

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top