ഡൽഹി അടക്കം എട്ട് സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം; 48 ഡിഗ്രി വരെ ചൂട്

8 states suffers heat wave

ഡൽഹി അടക്കം എട്ട് സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം വീശിയടിക്കുന്നു. റെഡ് അലേർട്ട് പ്രഖ്യാപിച്ചത്തിനെ തുടർന്ന് കനത്ത ജാഗ്രതയിലാണ് സംസ്ഥാനങ്ങൾ. മിക്ക ഉത്തരേന്ത്യൻ നഗരങ്ങളിലും 48 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തി.

നിലവിൽ 46 ഡിഗ്രി ചൂടാണ് ഡൽഹിയിൽ ഉള്ളത്. കൂടുതൽ ചൂട് രേഖപ്പെടുത്തിയത് മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലാണ്. 47.6 ഡിഗ്രി ചൂടാണ് ഇവിടെ രേഖപ്പെടുത്തിയത്. രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയാണത്. രാജസ്ഥാനിലെ ചുരുവിൽ 47.5 ഉം ഉത്തർപ്രദേശിലെ അലഹബാദിൽ 46.3 ഡിഗ്രിയും രേഖപ്പെടുത്തി. പഞ്ചാബ്, ചത്തീസ്ഗഡ്, ഒഡീഷ, മധ്യപ്രദേശ്, മഹാരാഷ്ട്ര ആന്ധ്രപ്രദേശ്, തെലങ്കാന, ബീഹാർ, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ അടുത്ത രണ്ട് ദിവസം കൂടി ഉഷ്ണതരംഗം ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Read Also:കൊവിഡ് :മഹാരാഷ്ട്രയിൽ പോസിറ്റീവ് കേസുകൾ അരലക്ഷം കടന്നു; പിന്നാലെ ഗുജറാത്തും ഡൽഹിയും

പലയിടത്തും പൊടിക്കാറ്റും,കുടിവെള്ള ക്ഷാമവും രൂക്ഷമായി തുടങ്ങി. മെയ് 28 മുതൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡൽഹി , പഞ്ചാബ്, രാജസ്ഥാൻ,ഹരിയാന, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ റെഡ് അലേർട്ട് തുടരുകയാണ്. ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് 5 മണിവരെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാറുകൾ നിർദ്ദേശം നൽകി. കഴിഞ്ഞ വർഷം 50 ഡിഗ്രി രേഖപ്പെടുത്തിയ ഉഷ്ണ തരംഗത്തിൽ രാജ്യത്ത് പത്ത് പേർ മരിച്ചിരുന്നു.

Story Highlights- 8 states suffers heat wave

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top