Advertisement

കൊവിഡ് :മഹാരാഷ്ട്രയിൽ പോസിറ്റീവ് കേസുകൾ അരലക്ഷം കടന്നു; പിന്നാലെ ഗുജറാത്തും ഡൽഹിയും

May 25, 2020
Google News 1 minute Read
steep hike in covid cases maharashtra

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. മഹാരാഷ്ട്രയിൽ പോസിറ്റീവ് കേസുകൾ അരലക്ഷവും, ഗുജറാത്തിൽ പതിനാലായിരവും കടന്നു. ഡൽഹിയിൽ മരണനിരക്ക് ദേശീയ ശരാശരിയേക്കാൾ മേലെയാണ്. ഉത്തർപ്രദേശ് അടക്കം സംസ്ഥാനങ്ങളിൽ കുടിയേറ്റ തൊഴിലാളികൾക്കും, നാട്ടിലേക്ക് മടങ്ങുന്നവർക്കും വ്യാപകമായി കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കയായി.

മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബീഹാർ, കർണാടക, കേരളം, അസം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ പോസിറ്റീവ് കേസുകൾ വർധിക്കുകയാണ്. ഗുജറാത്തിൽ 24 മണിക്കൂറിനിടെ 394 പോസിറ്റീവ് കേസുകളും 29 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് കേസുകൾ 14063 ആണ്. 858 പേർ മരിച്ചു. അഹമ്മദാബാദിൽ മാത്രം പോസിറ്റീവ് കേസുകൾ 10280 ആയി. ഡൽഹിയിൽ കൊവിഡ് കേസുകളും മരണവും കുതിച്ചുയരുകയാണ്. 508 പുതിയ കേസുകളും 30 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 13418ഉം മരണം 261ഉം ആയി. എല്ലാ സ്വകാര്യ ആശുപത്രികളും ഇരുപത് ശതമാനം കിടക്കകൾ കൊവിഡ് രോഗികൾക്കായി മാറ്റിവയ്ക്കണമെന്ന് ഡൽഹി സർക്കാർ നിർദേശം നൽകി.

രാജസ്ഥാനിൽ കൊവിഡ് ബാധിതരുടെ എണ്ണം 7000 കടന്നു. മധ്യപ്രദേശിൽ 294 പോസിറ്റീവ് കേസുകളും ഒൻപത് മരണവും റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിൽ 254 പേർക്ക് കൂടി കൊവിഡ് ബാധിച്ചു. ഡൽഹിയിൽ നിന്ന് രാജ്ധാനി എക്‌സ്പ്രസിൽ ത്രിപുരയിലെത്തിയ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഛത്തീസ്ഗഡിൽ റിപ്പോർട്ട് ചെയ്ത 170 കേസുകളിൽ 80 ശതമാനവും കുടിയേറ്റ തൊഴിലാളികളാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Story Highlights- steep hike in covid cases maharashtra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here