‘അയ്യപ്പനും കോശിയും’ ബോളിവുഡിലേക്ക്; പകർപ്പവകാശം സ്വന്തമാക്കിയത് ജോൺ എബ്രഹാം

മലയാളത്തിൽ ബിജു മേനോനും പൃഥ്വീരാജും അഭിനയിച്ച സൂപ്പർഹിറ്റ് ചലചിത്രം അയ്യപ്പനും കോശിയും ബോളിവുഡിലേക്ക്. ജോൺ എബ്രഹാമാണ് സിനിമ ഹിന്ദിയിൽ പുനർനിർമിക്കുന്നത്. താരത്തിന്റെ ജെ എ എന്റർടെയ്ൻമെന്റ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിനായുള്ള അവകാശം വാങ്ങിയിരിക്കുന്നത് വലിയ തുകയ്ക്കാണെന്നാണ് വിവരം. ഇക്കാര്യം സ്ഥിരീകരിച്ചത് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ആണ്. ചിത്രത്തിനെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. എന്തായാലും അയ്യപ്പന്റെയോ അതോ കോശിയുടെയോ, ഏത് വേഷത്തിലാണ് ജോൺ എബ്രഹാം അഭിനയിക്കുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.
നേരത്തെ തന്നെ തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിൽ സിനിമയുടെ പതിപ്പുകൾ ഇറങ്ങുന്നുണ്ടെന്ന് വിവരമുണ്ടായിരുന്നു. രവി തേജയും റാണാ ദഗുപതിയുമാണ് തെലുങ്കിൽ അയ്യപ്പനും കോശിയുമാവുകയെന്നാണ് വിവരം. നിരവധി താരങ്ങളുടെ പേര് അയ്യപ്പനും കോശിക്കും വേണ്ടി ഉയർന്നു വരുന്നുണ്ടായിരുന്നു. തെലുങ്ക് സൂപ്പർ താരം ബാലകൃഷ്ണ അയ്യപ്പനാകും എന്ന നിലയിൽ വരെ വാർത്തകളുണ്ടായിരുന്നു. തമിഴിൽ അയ്യപ്പനാകുന്നത് ശരത് കുമാറും, കോശിയാകുക ശശി കുമാറുമാണെന്നാണ് വിവരം.
Read Also:ബൈക്കിൽ പാഞ്ഞെത്തി കുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമിക്കുന്ന കുരങ്ങൻ; സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ
അയ്യപ്പനും കോശിയും സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് സച്ചിയാണ്. സിനിമയുടെ പ്രമേയം അട്ടപ്പാടിയിലെ എസ്‌ഐ അയ്യപ്പൻ നായരും കോശി കുര്യനും തമ്മിലുണ്ടായ ശത്രുതയായിരുന്നു. ഓൺലൈനിലായി ആമസോൺ പ്രൈമിൽ റിലീസ് ചെയ്തതോടെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് പോലും വളരെ മികച്ച റിവ്യൂ ആണ് സിനിമയ്ക്ക് കിട്ടിക്കൊണ്ടിരുന്നത്. അപ്പോൾ തന്നെ ആരാധകരും വിവിധ ഭാഷകളിൽ ആര് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന ചർച്ചയ്ക്ക് സോഷ്യൽ മീഡിയയിൽ തുടക്കം കുറിച്ചിരുന്നു.
Story highlights-ayyappanum koshiyum, bollywood remake, john abraham
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here