എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷ; കണ്ണൂര്‍ ജില്ലയിലെ കൊവിഡ് കണ്ടയ്ന്‍മെന്റ് സോണുകളില്‍ നിരോധനാജ്ഞ

SSLC, Higher Secondary Examination; curfew  covid Containment Zones in Kannur

എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷകള്‍ പുനഃരാരംഭിക്കുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ കൊവിഡ് കണ്ടയ്ന്‍മെന്റ് സോണുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവിലെ കടകള്‍ തുറക്കരുതെന്നും കളക്ടര്‍ ഉത്തരവിട്ടു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷകള്‍ ചൊവ്വാഴ്ചയാണ് തുടങ്ങുന്നത്.
26 മുതല്‍ 30 വരെ പരീക്ഷ. ആകെ 1,04,064 വിദ്യാര്‍ത്ഥികളാണ് ജില്ലയില്‍ പരീക്ഷ എഴുതുന്നത്.
ജില്ലയില്‍ എസ്എസ്എല്‍സി 203 പരീക്ഷാ കേന്ദ്രങ്ങളിലായി 33737 കുട്ടികളും, എച്ച്എസ്ഇ 157 പരീക്ഷാ കേന്ദ്രങ്ങളിലായി 67427, വിഎച്ച്എസ്ഇ 19 പരീക്ഷാ കേന്ദ്രങ്ങളിലായി 2900 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്.

 

 

 

Story Highlights: SSLC, Higher Secondary Examination; curfew  covid Containment Zones in Kannur

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top