നിസാമുദിൻ തബ്ലീഗ് ജമാഅത്ത് മർകസുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു

നിസാമുദിൻ തബ്ലീഗ് ജമാഅത്ത് മർകസുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. സാകേത് കോടതിയിൽ ഇരുപത് കേസുകളിലെ കുറ്റപത്രമാണ് സമർപ്പിച്ചത്. 83 വിദേശികൾ അടക്കമാണ് പ്രതിപട്ടികയിലുള്ളത്.
Read Also:അഞ്ജനയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; പീഡന ആരോപണങ്ങൾ തള്ളി ഗോവ പൊലീസ്
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിച്ചില്ലെന്നാണ് കുറ്റപത്രത്തിലെ പ്രധാന ആരോപണം. അടുത്ത മാസം പന്ത്രണ്ടിന് സാകേത് കോടതി കുറ്റപത്രം പരിഗണിക്കും. അതേസമയം, അന്വേഷണസംഘം ഡൽഹി ഹൈക്കോടതിയിൽ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചു. സാമൂഹിക അകലം അടക്കം മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
Story highlights-Delhi Police files charge sheet on Nizamuddin Tabligh Jamaat-Marcus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here