Advertisement

കണ്ണൂരിൽ എട്ട് പേർക്ക് കൂടി കൊവിഡ്; നാല് കുട്ടികൾക്ക് രോഗബാധ സമ്പർക്കത്തിലൂടെ

May 26, 2020
Google News 1 minute Read
eight confirmed covid kannur

കണ്ണൂരിൽ എട്ട് പേർക്ക് കൂടി ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. രണ്ടു പേർ ദുബായിൽ നിന്നും രണ്ടു പേർ മുംബൈയിൽ നിന്നും വന്നവരാണ്. ബാക്കി നാലു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.

മെയ് 17ന് ഐഎക്‌സ് 344 വിമാനത്തിൽ കണ്ണൂർ വിമാനത്താവളം വഴിയെത്തിയ മട്ടന്നൂർ സ്വദേശികളായ 13കാരനും ഏഴ് വയസുകാരിയുമാണ് ദുബായിൽ നിന്നു വന്നവർ. പന്ന്യന്നൂർ സ്വദേശികളായ 64കാരനും 62കാരനും മെയ് 18നാണ് മുബൈയിൽ നിന്നെത്തിയത്.

ധർമ്മടത്തെ ഒരു കുടുംബത്തിലെ നാല് കുട്ടികൾക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതാടെ ഈ കുടുംബത്തിലെ കൊവിഡ് ബാധിതരുടെ എണ്ണം 11 ആയി. ധർമടം സ്വദേശികളായ ഒൻപത് വയസ്സുകാരികളായ രണ്ടു പേരും 10ഉം 15ഉം വയസുള്ള മറ്റു രണ്ട് പെൺകുട്ടികളുമാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധിതരായവർ.

Read Also:സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 10 പേര്‍ക്ക് രോഗമുക്തി

ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 196 ആയി. ഇതിൽ 119 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
നിലവിൽ 11397 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്. ഇവരിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 58 പേരും അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ 66 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 23 പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ 18 പേരും വീടുകളിൽ 11232 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെയായി ജില്ലയിൽ നിന്നും 5917 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 5725 എണ്ണത്തിന്റെ ഫലം ലഭ്യമായി. 5410 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 192 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Story Highlights- eight confirmed covid kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here