Advertisement

‘നന്ദിയുണ്ട് പിള്ളേച്ചാ, ഒരായിരം നന്ദി’; ഗൂഗിളിന്റെ ഫേസ്ബുക്ക് പേജിൽ കമന്റ് മേളം

May 26, 2020
Google News 2 minutes Read
Malayalis thank google bevq

നീണ്ട കാത്തിരിപ്പിനൊടുവിൽ ബെവ്ക്യു ആപ്പിന് ഗൂഗിൾ അംഗീകാരം നൽകി. ഏറെ വൈകാതെ ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും. ആപ്പിന് അംഗീകാരം നൽകിയ ഗൂഗിളിന് മലയാളികൾ നന്ദി അറിയിക്കുകയാണ്. ആ കാഴ്ച ഗൂഗിളിൻ്റെ ഫേസ്ബുക്ക് പേജ് സന്ദർശിച്ചാൽ അറിയാൻ സാധിക്കും.

 

ഗൂഗിളിൻ്റെ പേജിലുള്ള ഏറ്റവും പുതിയ അപ്ഡേറ്റിൻ്റെ കമൻ്റ് ബോക്സിലാണ് മലയാളികൾ നന്ദി അറിയിക്കുന്നത്. ഈ കമൻ്റുകളല്ലാതെ മറ്റ് കമൻ്റുകൾ വളരെ ചുരുക്കമാണ് എന്നതാണ് ഏറെ അത്ഭുതം. മുൻപുള്ള ചില പോസ്റ്റുകളിൽ ആപ്പിന് അംഗീകാരം നൽകാത്തത് എന്തുകൊണ്ടാണെന്ന ചോദ്യങ്ങളും സങ്കടം പറച്ചിലും കാണാം.

Read Also: ബുക്കിംഗ് തുകയായ 50 പൈസ കമ്പനിക്ക്; ബെവ്ക്യു ആപ്പിൽ അഴിമതി ആവർത്തിച്ച് പ്രതിപക്ഷം

ബെവ്ക്യൂ ആപ്പിൽ മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം നാളെ മുതൽ ആരംഭിക്കും. ഇന്ന് ഉച്ച കഴിഞ്ഞ് ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാകുമെന്ന് ഫെയർകോഡ് അറിയിച്ചു. വ്യാഴാഴ്ച്ച മുതൽ മദ്യവിൽപ്പന തുടങ്ങുമെന്നാണ് സൂചന.

എക്‌സൈസ് മന്ത്രി, എക്‌സൈസ് കമ്മീഷ്ണർ, ബെവ്‌കോ എംഡി എന്നിവരടങ്ങുന്ന യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇതിന് പിന്നാലെ എക്‌സൈസ് മന്ത്രി ഇന്ന് ഉച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണും. മദ്യവിൽപന ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.

നിസ്സഹകരണം പ്രഖ്യാപിച്ച 30 ബാറുകളെ ആപ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ 1100 ൽ താഴെ ബാറുകളാകും ബെവ്ക്യു ആപ്പുമായി കൈകോർക്കുക.

Read Also: ബെവ്ക്യൂ സജ്ജം: ബുക്കിംഗ് നാളെ മുതൽ

ആപ്പ് സജ്ജമായാൽ തൊട്ടടുത്ത ദിവസം തന്നെ മദ്യ വിൽപന തുടങ്ങാൻ തയാറാകാൻ ബെവ്‌കോ എംഡി നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വെയർ ഹൗസുകളിൽ നിന്ന് സ്‌റ്റോക്കുകൾ ബാറുകളിലേക്ക് എത്തിക്കുക, എക്‌സൈസ് വകുപ്പുകൾ കണക്കുകൾ തിട്ടപ്പെടുത്തുക തുടങ്ങിയ നടപടിക്രമങ്ങൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. ബാറുകൾ അണുവിമുക്തമാക്കുന്ന നടപടികളും നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

Story Highlights: Malayalis thank google bevq

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here