കർണാടയിൽ നിന്ന് പാസ് ഇല്ലാതെ നാട്ടിലെത്തിയ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

man karnataka hang

കർണാടകയിൽ നിന്ന് പാസ് ഇല്ലാതെ നാട്ടിലെത്തിയ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വെള്ളറട നാറാണി സ്വദേശി രാജേഷ് കുമാറിനെയാണ് (35) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കർണാടകയിൽ ടാപ്പിംഗ് തൊഴിലാളിയായിരുന്നു. മരണകാരണം വ്യക്തമല്ല.

Read Also: സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 12 പേര്‍ രോഗമുക്തരായി

പാസ് ഇല്ലാതെ ഞായറാഴ്ച്ച രാത്രിയോടെയാണ് ഇയാൾ നാട്ടിലെത്തിയത്. നാട്ടിൽ വരാനായി പാസ്സിന് അപേഷിച്ചുവെങ്കിലും പാസ്സ് കിട്ടുന്നതിന് മുന്നേ തന്നെ ചരക്ക് ലോറിയിൽ രാജേഷ് നാട്ടിൽ വന്നതായി കുന്നത്തുകാൽ പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് സഹോദരങ്ങൾക്കും, ഒരു ബന്ധുവിനും പിപിഇ കിറ്റുകൾ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ നൽകിയാണ് മൃതദേഹം താഴെയിറക്കിയത്.

മൃതദേഹം കവർ ചെയ്ത് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. മൃതദേഹം താഴെയിറക്കിയ ബന്ധുക്കളിലും കൊവിഡ് പരിശോധന നടത്തും.

അതേ സമയം, സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. കൊവിഡ് ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന സ്ത്രീയാണ് മരിച്ചത്. കണ്ണൂര്‍ ധര്‍മടം സ്വദേശിനിയായ ആസിയ (62) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറ് ആയി.

Read Also: സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി; മരിച്ചത് കണ്ണൂര്‍ ധര്‍മടം സ്വദേശിനി

49 പേർക്കാണ് സംസ്ഥാനത്ത് ഇന്നലെ അസുഖബാധ സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള അഞ്ച് പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള നാല് പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള രണ്ട് പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിരുന്നു.

Story Highlights: A youth who was returning home from Karnataka without a pass was found hanging

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top