സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി; മരിച്ചത് കണ്ണൂര്‍ ധര്‍മടം സ്വദേശിനി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കൊവിഡ് ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന സ്ത്രീയാണ് മരിച്ചത്. കണ്ണൂര്‍ ധര്‍മടം സ്വദേശിനിയായ ആസിയ (62) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറ് ആയി.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ പല വിധത്തിലുള്ള അസുഖങ്ങള്‍ ഇവര്‍ക്കുണ്ടായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്ന ഇവരെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. കോഴിക്കോട് ഡിഎംഒയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. മറ്റ് ഗുരുതരമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇവരെ ഹൈ റിസ്‌ക്ക് വിഭാഗത്തിലായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്.
മെയ് 20 നാണ് ആസിയക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നാഡീസംബന്ധമായ രോഗമുണ്ടായിരുന്നതിനാല്‍ വീട്ടില്‍ വിശ്രമത്തിലായിരുന്ന ഇവര്‍ രണ്ട് തവണയാണ് ആശുപത്രിയില്‍ പോയിരുന്നത്. തലശേരി സഹകരണ ആശുപത്രിയിലും കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിലും നാഡീസംബന്ധമായ അസുഖത്തിന് ചികിത്സ തേടിയുന്നു.
മെയ് 12 മുതല്‍ 17 വരെ തലശേരിയിലെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നു. നാഡീസംബന്ധമായ അസുഖങ്ങള്‍ക്കായിരുന്നു ചികിത്സ തേടിയിരുന്നത്. 17 ന് വീട്ടില്‍ എത്തുകയും 18 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തുകയും ചെയ്തു. ഇവിടെ എത്തിയപ്പോള്‍ തന്നെ നിമോണിയ അടക്കമുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായി. ഇതോടെയാണ് സ്രവം പരിശോധനയ്ക്ക് അയച്ചത്. ഈ പരിശോധനാ ഫലത്തിലാണ് കൊവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചത്.
Story Highlights: coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here