നിരോധനാജ്ഞ ലംഘിച്ച് പാലക്കാട് വില്ലേജ് ഓഫിസിൽ കൂട്ടം ചേർന്ന് നികുതി അടയ്ക്കൽ

നിരോധനാജ്ഞ നിലനിൽക്കുന്ന പാലക്കാട് നിയന്ത്രണങ്ങൾ പാലിക്കാതെ കൂട്ടം ചേർന്ന് വില്ലേജ് ഓഫിസിൽ നികുതി അടയ്ക്കൽ. മണ്ണാർക്കാട് സെക്കൻഡ് വില്ലേജിലാണ് രാവിലെ മുതൽ ആളുകൾ കൂട്ടം ചേർന്നത്. ഇതേ വില്ലേജ് പരിധിയിൽ ഇന്നലെ ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ ധനസഹായത്തിനായി അപേക്ഷക്കായുള്ള മാനദണ്ഡത്തിൽ നികുതി അടച്ച രസീത് നിർബന്ധമാണ്. ഇതോടെയാണ് അപേക്ഷ നൽകാനെത്തിയവർ സമൂഹ്യ അകലം പാലിക്കാതെ വില്ലേജ് ഓഫിസിൽ കൂട്ടമായി എത്തിയത്. ഓഫിസ് തുറക്കുന്നതിന് മുൻപ് എത്തിയ ആളുകളെ നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർക്കും ആയില്ല. ഓഫിസിനകത്തേക്ക് ആരെയും കയറ്റി വിട്ടില്ലെങ്കിലും വില്ലേജ് ഓഫിസിന് മുൻപിൽ ആളുകൾ കൂട്ടം ചേരുകയായിരുന്നു.
Read Also:പാലക്കാട് ജില്ലയിൽ നിയന്ത്രണങ്ങളും നിരോധനങ്ങളും കർശനമാക്കി
നിരോധനാജ്ഞ നിലനിൽക്കുന്ന പാലക്കാട് ജില്ലയിൽ പൊലീസിന്റെ പരിശോധനയും കാര്യക്ഷമമല്ല. ഇതേ മണ്ണാർക്കാട് സെക്കൻഡ് വില്ലേജ് പരിധിയിലാണ് ഇന്നലെ ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്.
Story Highlights- palakkad, curfew, village office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here