സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് ഏഴ് പേര്‍ക്ക്

corona

സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് ഏഴ് പേര്‍ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 68 ഹോട്ട്‌സ്‌പോട്ടുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. ഇന്ന് പുതിയതായി ഒന്‍പത് സ്ഥലങ്ങള്‍ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ പാലക്കാട് ജില്ലക്കാരായ 29 പേരും കണ്ണൂര്‍ ജില്ലക്കാരായ എട്ട് പേരും കോട്ടയം ജില്ലക്കാരായ ആറ് പേരും, മലപ്പുറം, എറണാകുളം ജില്ലക്കാരായ അഞ്ച് വീതവും തൃശൂര്‍, കൊല്ലം ജില്ലക്കാരായ നാല് വീതവും കാസര്‍ഗോഡ്, ആലപ്പുഴ ജില്ലക്കാരായ മൂന്ന് പേര്‍ വീതവും ഉള്‍പ്പെടുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. തമിഴ്‌നാട്ടില്‍ നിന്ന് വന്ന ഒന്‍പത് പേര്‍ക്കും, മഹാരാഷ്ട്രയില്‍ നിന്ന് വന്ന 15 പേര്‍ക്കും ഗുജറാത്തില്‍ നിന്ന് വന്ന അഞ്ച് പേര്‍ക്കും കര്‍ണാടകയില്‍ നിന്ന് വന്ന രണ്ടുപേര്‍ക്കും പോണ്ടിച്ചേരിയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും വന്ന ഓരോരുത്തര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ ഇന്ന് ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ കൊവിഡ് രോഗമുക്തരായി. കോട്ടയം ജില്ലയില്‍നിന്നുള്ള ഒരാള്‍ക്കും മലപ്പുറം ജില്ലക്കാരായ മൂന്നുപേരുടെയും ആലപ്പുഴ ജില്ലയിലുള്ള ഒരാളുടെയും പാലക്കാട് ജില്ലയിലുള്ള രണ്ടുപേരുടെയും എറണാകുളം ജില്ലയിലുള്ള ഒരാളുടെയും കാസര്‍ഗോഡ് ജില്ലയിലുള്ള രണ്ടുപേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്.

Read More: സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 10 പേര്‍ക്ക് രോഗമുക്തി

963 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 415 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നു. ഒരുലക്ഷത്തി നാലായിരത്തി മുന്നൂറ്റി മുപ്പത്താറ് പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഒരുലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റി ഇരുപത്തിയെട്ട് പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലോ ആണ്. 808 പേരാണ് ആശുപത്രികളിലുള്ളത്.

സംസ്ഥാനത്ത് ഇന്ന് 186 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 56704 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. ഇതില്‍ 54836 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 8599 സാമ്പിളുകള്‍ ശേഖരിച്ചു. അതില്‍ 8174 സാമ്പിളുകള്‍ നെഗറ്റീവായതായും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Seven diagnosed covid through contact kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top