തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച റിമാൻഡ് പ്രതിയുടെ രോഗ ഉറവിടം കണ്ടെത്താനാകാതെ ജില്ലാ ഭരണകൂടം; സമ്പർക്ക പട്ടിക അതിവിപുലമെന്ന് സൂചന

തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച റിമാൻഡ് പ്രതിയുടെ രോഗ ഉറവിടം കണ്ടെത്താനാകാതെ ജില്ലാ ഭരണകൂടം.
ആശുപത്രിയിൽ ചികിത്സയിലുള്ള 43കാരനിൽ നിന്ന് പൂർണമായി വിവരങ്ങൾ ശേഖരിക്കാനാകുന്നില്ല. ഇയാൾ പൂർണമായി സഹകരിക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. ജില്ലാ ഭരണ കൂടം വിവരങ്ങൾ ശേഖരിക്കുന്നത് ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിൽ നിന്നാണ്. വെള്ളിയാഴ്ച്ച വെഞ്ഞാറുമുട് പൊലീസ് പിടികൂടുമ്പോൾ മദ്യ ലഹരിയിലായിരുന്നു ഇയാൾ. മദ്യവും, വാഹനത്തിൽ നിന്ന് പിടികൂടിയ വാറ്റ് ചാരായവും എവിടെ നിന്നാണ് ലഭിച്ചത് എന്ന വിവരങ്ങളടക്കം പറയേണ്ടി വരുമെന്നതിനാലാണ് സഹകരിക്കാത്തതെന്ന് അധികൃതർ പറയുന്നത്.
Read Also:കൊവിഡ് : ഇന്ത്യയിൽ 24 മണിക്കൂറിനിടെ 6535 പോസിറ്റീവ് കേസുകളും 146 മരണവും
ലഭ്യമായ പ്രാഥമിക വിവരങ്ങൾ മാത്രം ഉൾപ്പെടുത്തി ഇന്ന് റൂട്ട് മാപ്പിൻ്റെ ഡ്രാഫ്റ്റ് പുറത്ത് വിടുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. റൂട്ട് മാപ്പിലെ തിയതി എന്ന് മുതൽ ആരംഭിക്കണമെന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ജില്ലയ്ക്കുള്ളിൽ മാത്രമേ സഞ്ചാര ചരിത്രമുള്ളുവെങ്കിലും ഇയാളുടെ സമ്പർക്ക പട്ടിക അതിവിപുലമെന്നാണ് സൂചന.
Story highlights-tvm, remand culprit covid origin couldnt be found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here