ഉത്രയുടെ കുഞ്ഞിനെ സൂരജിന്റെ വീട്ടിൽ തിരിച്ചെത്തിച്ചു

കൊല്ലം അഞ്ചലിൽ ഭർത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന ഉത്രയുടെ കുഞ്ഞും ഭർതൃമാതാവും വീട്ടിൽ തിരിച്ചെത്തി. ഇന്നലെ കുഞ്ഞിനെ കാണാനില്ലെന്ന് പരാതി ഉയർന്നിരുന്നു. എന്നാൽ ഭർത്താവ് സൂരജിന്റെ അമ്മ കുഞ്ഞിനെയും കൊണ്ട് എറണാകുളത്തെ അഭിഭാഷകനെ കാണാൻ പോയി എന്ന വാദമാണ് ഭർതൃവീട്ടുകാർ ഉന്നയിച്ചിരുന്നത്. കഴിഞ്ഞ ദിവസം കുഞ്ഞിനെ ഉത്രയുടെ വീട്ടുകാർക്ക് വിട്ടുനൽകാൻ ചൈൽഡ് വെൽഫെയർ കമ്മറ്റി ഉത്തരവായിരുന്നു. എന്നാൽ കുഞ്ഞിനെ ഇന്നലെ മുതൽ കാണാനുണ്ടായിരുന്നില്ല. ബന്ധുവീട്ടിലായിരുന്ന കുഞ്ഞിനെ സൂരജിന്റെ അടൂരിലെ വീട്ടിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നാണ് വിവരം. ഭർത്തുമാതാവും വീട്ടിൽ തിരിച്ചെത്തി. സൂരജിന്റെ അച്ഛൻ സുരേന്ദ്രനാണ് പൊലീസിന്റെ സാന്നിധ്യത്തിൽ കുഞ്ഞിനെ തിരിച്ചെത്തിച്ചത്.
Read Also: അഞ്ചലില്‍ പാമ്പുകടിയേറ്റ് കൊല്ലപ്പെട്ട ഉത്രയുടെ കുഞ്ഞിനെ കാണാനില്ലെന്ന് പൊലീസ്
ഇന്നലെ ഉത്രയുടെ കുഞ്ഞിനെ കാണാനില്ലെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ പിടിയിലായ ഭർത്താവ് സൂരജിന്റെ അമ്മയെയും കാണാനില്ലെന്നും പൊലീസ് അറിയിച്ചു. കുട്ടിയെ ഉത്രയുടെ മാതാപിതാക്കൾക്ക് വിട്ടുനൽകണമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉത്തരവിട്ടിരുന്നു. ഇത് നടപ്പിലാക്കാൻ പൊലീസ് എത്തിയപ്പോഴാണ് കുട്ടിയെയും സൂരജിന്റെ അമ്മയെയും കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്.
ഇന്നലെ രാവിലെയാണ് കുഞ്ഞിനെ വിട്ടുനൽകണമെന്ന് നിർദേശം നൽകിയത്. അഞ്ചൽ പൊലീസ് കുട്ടിയെ ഉത്രയുടെ മാതാപിതാക്കൾക്ക് കൈമാറണമെന്നായിരുന്നു നിർദേശം. ഇതു പ്രകാരം കുഞ്ഞിനെ അന്വേഷിച്ച് അഞ്ചൽ പൊലീസ് വീട്ടിൽ എത്തിയപ്പോഴാണ് കുഞ്ഞിനെ വീട്ടിൽ നിന്ന് മാറ്റിയെന്ന് അറിയുന്നത്. കുഞ്ഞിനെ സൂരജിന്റെ വീട്ടുകാർ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ഉത്രയുടെ അമ്മ പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here